---
title: "എന്റെ മാവും പൂക്കും ചിത്രീകരണം തുടങ്ങി"
english_title: "After Makana, which was screened at the Indian Panorama and Goa Film Festivals, Rahim Khader's 'Ente Mavum Pookum' is being produced by SR Siddique and Saleem Elavumkudi under the banner of SRS Creations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1589/after-makana-which-was-screened-at-the-indian-panorama-and-goa-film-festivals-rahim-khaders-ente-mavum-pookum-is-being-produced-by-sr-siddique-and-saleem-elavumkudi-under-the-banner-of-srs-creations"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/5faa1c1daaa02_ente maavum pookkum .jpg"
keywords: []
---

# എന്റെ മാവും പൂക്കും ചിത്രീകരണം തുടങ്ങി

> **Lead Summary:** > ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കപ്പെട്ട മക്കനയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " എന്റെ മാവും പൂക്കും " എന്ന ചിത്രം എസ് ആർ എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ് ആർ സിദ്ധിഖും സലീം എലവുംകുടിയും ചേർന്ന് നിർമ്മിക്കുന്നു.അച്ഛന്റെ മരണശേഷം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന രമേശന് തുടർന്നുള്ള പ്രതിസന്ധികൾ വലുതായിരുന്നു.

## Article Content

> ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കപ്പെട്ട മക്കനയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " എന്റെ മാവും പൂക്കും " എന്ന ചിത്രം എസ് ആർ എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ് ആർ സിദ്ധിഖും സലീം എലവുംകുടിയും ചേർന്ന് നിർമ്മിക്കുന്നു.അച്ഛന്റെ മരണശേഷം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന രമേശന് തുടർന്നുള്ള പ്രതിസന്ധികൾ വലുതായിരുന്നു.

അതിനെ തരണം ചെയ്യാനുള്ള രമേശന്റെ ശ്രമങ്ങൾ മറ്റുള്ളവർക്ക് രസകരമായി തോന്നുമെങ്കിലും അവന്റെ നിസ്സഹായാവസ്ഥ സങ്കടകരമാണ്. അവന്റെ മനസ്സ് കാണാത്ത കൂടപിറപ്പുകൾക്ക് മുന്നിൽ സ്വയം തോൽവി ഏറ്റുവാങ്ങി ഒളിച്ചോടാൻ ശ്രമിക്കുമ്പോൾ അവന്റെ മാവും പൂക്കുകയായിരുന്നു.

> അഖിൽപ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവരോടൊപ്പം തെന്നിന്ത്യൻ നടി "സിമർ സിങ് " നായികയായെത്തുന്നു.

ബാനർ - എസ് ആർ എസ് ക്രിയേഷൻസ്, നിർമ്മാണം - എസ് ആർ സിദ്ധിഖ്, സലീം എലവുംകുടി , രചന , സംവിധാനം - റഹീം ഖാദർ, ഛായാഗ്രഹണം - ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് - മെന്റോസ് ആന്റണി, ഗാനരചന - ശിവദാസ് തത്തംപ്പിള്ളി, സംഗീതം - ജോർജ് നിർമ്മൽ , ആലാപനം - വിജയ് യേശുദാസ് , ശ്വേതാ മോഹൻ , പശ്ചാത്തലസംഗീതം - ജുബൈർ മുഹമ്മദ്, പ്രൊ: കൺട്രോളർ - ഷറഫ് കരുപ്പടന്ന, കല- മിൽട്ടൺ തോമസ്, ചമയം - ബിബിൻ തൊടുപുഴ , കോസ്റ്റ്യും - മെൽവിൻ ജെ,

പ്രൊ: എക്സി :- സജീവ് അർജുനൻ , സഹസംവിധാനം - വഹീദാ അറയ്ക്കൽ, ഡിസൈൻസ് - സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് - അജേഷ് ആവണി , ലെയ്സൺ ഓഫീസർ - മിയ അഷ്റഫ്, ഫിനാൻസ് മാനേജർ - സജീവൻ കൊമ്പനാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ.എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1589/after-makana-which-was-screened-at-the-indian-panorama-and-goa-film-festivals-rahim-khaders-ente-mavum-pookum-is-being-produced-by-sr-siddique-and-saleem-elavumkudi-under-the-banner-of-srs-creations)