---
title: "#viral | ഡൽഹിയിൽ മിനി പിങ്ക് ബുള്ളറ്റ്; വീഡിയോ വൈറലായി"
english_title: "#Mini #Pink #Bullet #Delhi #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158880/mini-pink-bullet-delhi-video-viral"
published_at: "2023-11-02T13:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65435c98cd389_mov11.jpg"
keywords: []
---

# #viral | ഡൽഹിയിൽ മിനി പിങ്ക് ബുള്ളറ്റ്; വീഡിയോ വൈറലായി

> **Lead Summary:** ** മി**നി പിങ്ക് ബുള്ളറ്റിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡൽഹിയിൽ ഇപ്പോൾ വൈറലാവുന്നത് ഒരു പിങ്ക് നിറത്തിലുള്ള മിനി ബുള്ളറ്റിന്റെ വീഡിയോയാണ്. റാംമി റൈഡർ എന്ന എന്നയാളാണ് പിങ്ക് നിറത്തിൽ ഒരു മിനി ബുള്ളറ്റ് ഓടിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

## Article Content

** മി**നി പിങ്ക് ബുള്ളറ്റിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡൽഹിയിൽ ഇപ്പോൾ വൈറലാവുന്നത് ഒരു പിങ്ക് നിറത്തിലുള്ള മിനി ബുള്ളറ്റിന്റെ വീഡിയോയാണ്. റാംമി റൈഡർ എന്ന എന്നയാളാണ് പിങ്ക് നിറത്തിൽ ഒരു മിനി ബുള്ളറ്റ് ഓടിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

സൈക്കിളിനേക്കാൾ ചെറിയ ബുള്ളറ്റാണിത്. മിനി ബുള്ളറ്റ് കണ്ട് എല്ലാവരും അതിശയത്തോടെയാണ് നോക്കുന്നത്. വീഡിയോ പെട്ടന്നു തന്നെ ആളുകളുടെ ശ്രദ്ധനേടി. ഇന്ത്യയിലെ ഒരേയൊരു മിനി പിങ്ക് ബുള്ളറ്റ് എന്നാണതിനെ സമൂഹ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

എവിടെ നിന്നാണ് മിനി ബുള്ളറ്റ് വാങ്ങിയത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്. വാഹനപ്രേമികൾ മിനി ബുള്ളറ്റ് വാങ്ങാനുള്ള താത്പര്യം അറിയിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158880/mini-pink-bullet-delhi-video-viral)