---
title: "#JuniorBalaiah | ചലച്ചിത്ര നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു"
english_title: "#Film #actor #JuniorBalayya #passesaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158840/film-actor-juniorbalayya-passesaway"
published_at: "2023-11-02T11:56:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654341733bc28_movie.jpg"
keywords: []
---

# #JuniorBalaiah | ചലച്ചിത്ര നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു

> **Lead Summary:** ** ത**മിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ (രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ബാലയ്യയുടെ മകനായതിനാൽ ജൂനിയർ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്.

## Article Content

** ത**മിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ (രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ബാലയ്യയുടെ മകനായതിനാൽ ജൂനിയർ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്.

1975ൽ മേൽനാട്ടു മരുമകനാണ് പുറത്തുവന്ന ആദ്യചിത്രം. 40 വർഷത്തിനിടെ ചിന്ന തായെ, കുംകി തുടങ്ങി 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ചെന്നൈയിൽ ഹീലിംഗ് സ്ട്രൈപ്സ് എന്ന സുവിശേഷ പ്രചാരണ കേന്ദ്രം ആരംഭിച്ച് പ്രവർത്തിക്കവെയാണ് അന്ത്യം. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും

### Related Links & Sources
- [Original Story Source](https://moviemax.in/news/158840/film-actor-juniorbalayya-passesaway)