---
title: "#prabhas |  അനുഷ്കയെ വിവാഹം ചെയ്യുന്നതാണ്  ഞങ്ങൾക്ക് ഇഷ്ട്ടം; താരത്തെ നിര്‍ബന്ധിച്ച് കുടുംബം "
english_title: "#we #love #anushka #married #family  #forced #star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158674/we-love-anushka-married-family-forced-star"
published_at: "2023-11-01T17:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65423c396b4c8_prabhas.jpg"
keywords: []
---

# #prabhas |  അനുഷ്കയെ വിവാഹം ചെയ്യുന്നതാണ്  ഞങ്ങൾക്ക് ഇഷ്ട്ടം; താരത്തെ നിര്‍ബന്ധിച്ച് കുടുംബം 

> **Lead Summary:** **ഹൈദരാബാദ്: ** തെലുങ്ക് താരം പ്രഭാസ് ബാഹുബലിയിലെ സഹതാരം അനുഷ്‌ക ഷെട്ടിയുമായി ഡേറ്റിംഗിലാണെന്ന ഗോസിപ്പുകള്‍ വളരെക്കാലമായി പ്രചരിക്കുന്നതാണ്.

## Article Content

**ഹൈദരാബാദ്: ** തെലുങ്ക് താരം പ്രഭാസ് ബാഹുബലിയിലെ സഹതാരം അനുഷ്‌ക ഷെട്ടിയുമായി ഡേറ്റിംഗിലാണെന്ന ഗോസിപ്പുകള്‍ വളരെക്കാലമായി പ്രചരിക്കുന്നതാണ്.

എന്നാല്‍ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കൂടുതലൊന്നും ഇല്ലെന്നുമാണ് താരങ്ങള്‍ പലപ്പോഴും പൊതുവേദിയില്‍ വ്യക്തമാക്കുന്നത്.

പ്രഭാസിന് അടുത്തിടെയാണ് 43 വയസ്സ് തികഞ്ഞത്. അതേ സമയം ഇപ്പോഴും ബാച്ചിലറായി തുടരുന്ന പ്രഭാസിനെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

വിവാഹം കഴിക്കാന്‍ പ്രഭാസിന് മുകളില്‍ ശക്തമായ സമ്മര്‍ദ്ദമാണ് കുടുംബം നടത്തുന്നത് എന്നാണ് വിവരം. അനുഷ്‌കയെ പ്രഭാസ് വിവാഹം കഴിക്കണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹം എന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രഭാസ് ഇപ്പോൾ അവിവാഹിതനാണ്, പ്രഭാസ് അനുഷ്‌കയുമായി ഡേറ്റിംഗ് നടത്തുന്നില്ല. അവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഇരു കുടുംബാംഗങ്ങളും ഈ സൌഹൃദം ഒരു ദാമ്പത്യത്തിലേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇരുവരും ഇതിന് തയ്യാറായിട്ടില്ല.

അവർ ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്, അത് പിന്നീട് പ്രണയമായി മാറുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ അവര്‍ ഇപ്പോള്‍ അത് ആലോചിക്കുന്നില്ല,”-

> പ്രഭാസ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. “പ്രഭാസിന് 43 വയസ്സ് തികഞ്ഞു, അവന്‍ സെറ്റില്‍ ചെയ്യണം എന്നാണ് കുടുംബം ആഗ്രഹിക്കുന്നത്. മാത്രമല്ല അതില്‍ പ്രഭാസിന് എന്തെങ്കിലും വിമുഖതയും ഇല്ല.

പക്ഷേ, പ്രഭാസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം, അവൻ ഇപ്പോഴും വളരെ സോഷ്യല്‍ അല്ല എന്നതാണ്. കൂടുതലും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്വഭാവമാണ് ” പ്രഭാസ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/158674/we-love-anushka-married-family-forced-star)