---
title: "#sureshgopi | 'നോ ബോഡി ടച്ചിങ്ങ് പ്ലീസ്...'; മാധ്യമങ്ങളോട് സുരേഷ് ​ഗോപി"
english_title: "#No #body #touching #please #SureshGopi #media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158666/no-body-touching-please-sureshgopi-media"
published_at: "2023-11-01T16:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65422fc1a7add_sureshgopi.jpg"
keywords: []
---

# #sureshgopi | 'നോ ബോഡി ടച്ചിങ്ങ് പ്ലീസ്...'; മാധ്യമങ്ങളോട് സുരേഷ് ​ഗോപി

> **Lead Summary:** കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് ​ഗോപിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ കൈവച്ചതിന് പിന്നാലെ നടനെതിരെ വൻ തോതിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്.

## Article Content

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് ​ഗോപിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ കൈവച്ചതിന് പിന്നാലെ നടനെതിരെ വൻ തോതിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്.

ഇതിന് പിന്നാലെ മാധ്യമപ്രവർത്തകയോട് നടൻ പരസ്യമായി മാപ്പുപറയുകയും ചെയ്തു. സംഭവത്തിൽ സുരേഷ് ​ഗോപിക്ക് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കേരളപ്പിറവി ദിനമായ ഇന്ന് ട്രാൻസ്ജെന്റേഴ്സിനൊപ്പം ആയിരുന്നു നടൻ ആഘോഷിച്ചത്. ഇതിനിടയിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ​ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കാൻ കൊച്ചിയിലെ 'അമ്മ' ആസ്ഥാനത്ത് എത്തിയതായിരുന്നു സുരേഷ് ​ഗോപി. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നടന് മുന്നിൽ മൈക്കുമായി എത്തിയ മാധ്യമപ്രവർത്തകരോട് 'നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ' എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.

ഒക്ടോബർ 28നാണ് സുരേഷ് ​ഗോപിക്കെതിരെ കേസെടുക്കാൻ ആസ്പദമായ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ മാധ്യമപ്രവർത്തകയുടെ തോളിൽ‌ സുരേഷ് ​ഗോപി പിടിക്കുക ആയിരുന്നു.

ഇത് ഇഷ്ടപ്പെടാത്ത മാധ്യമപ്രവർത്തക ഇദ്ദേഹത്തിന്റെ കൈ എടുത്തു മാറ്റിയെങ്കിലും വീണ്ടും ഇതാവർത്തിക്കുക ആയിരുന്നു. പിന്നാലെ വൻ വിമർശനങ്ങളാണ് നടനെതിരെ ഉയർന്നത്.

തുടർന്ന് മാധ്യമ പ്രവർത്തകയുടെ പരാതിയിന്മേൽ സുരേഷ് ​ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിന് കേസ് എടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/158666/no-body-touching-please-sureshgopi-media)