#AishwaryaRai | അൻപതിന്റെ നിറവിൽ ഐശ്വര്യ റായ്

#AishwaryaRai | അൻപതിന്റെ നിറവിൽ ഐശ്വര്യ റായ്
2023-11-01T14:43:00 | By MITHRA K P

(moviemax.in)ടി ഐശ്വര്യ റായിക്ക് ഇന്ന് 50 വയസ് തികയുകയാണ്. തൻറെ അമ്പതാം വയസ് ആഘോഷം ഏത് രീതിയിൽ ബോളിവുഡ് താര സുന്ദരി നടത്തും എന്നതാണ് ഇപ്പോൾ ബിടൌണിലെ സംസാരം.

രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമ ലോകത്തെ ബ്യൂട്ടി സിമ്പലായി മാറിയ ഐശ്വര്യയ്ക്ക് 50 വയസായി എന്നത് തന്നെ അത്ഭുതം എന്ന രീതിയിലാണ് പ്രതികരണങ്ങൾ വരുന്നത്. ഐശ്വര്യയുടെ ആരാധകർക്ക് അറിയാത്ത ചില കാര്യങ്ങൾ വായിക്കാം.

ഐശ്വര്യ റായി 1973 നവംബർ 1ന് മാഗ്ലൂരുവിലാണ് ജനിച്ചത്. അവിടുത്തെ തന്നെ ആര്യ വിദ്യമന്ദിർ സ്കൂളിൽ സ്കൂൾ വിദ്യഭ്യാസവും പിന്നീട് ജയ് ഹിന്ദ് കോളേജിൽ ഇൻറർമീഡിയറ്റും പഠിച്ച ഐശ്വര്യ.

1994 ലോക സൗന്ദര്യ മത്സരത്തിൽ വിജയിച്ചതോടെയാണ് ഐശ്വര്യ ഇന്ത്യ മുഴുവൻ പ്രശസ്തയായത്. ഇന്ത്യയിലെ യുവതികൾക്ക് മുന്നിൽ സൗന്ദര്യ മത്സരത്തിൻറെ സാധ്യതകൾ തുറന്നിട്ട വിജയമായിരുന്നു ഐശ്വര്യയുടെത്.

2007 ൽ, ഐശ്വര്യ അഭിഷേക് ബച്ചനുമായി വിവാഹിതയായി. ബോളിവുഡിലെ പ്രമുഖരായ ബച്ചൻ കുടുംബത്തിന്റെ മരുമകളായി എത്തിയതോടെ ഐശ്വര്യയുടെ താരമൂല്യം കൂടി. ദമ്പതികൾക്ക് ആരാധ്യ ബച്ചൻ എന്നൊരു മകളുണ്ട്.

ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെയും മുതിർന്ന നടി ജയ ബച്ചന്റെയും മരുമകളാണ് ഐശ്വര്യ.

ഐശ്വര്യയുടെ സ്വത്തുകൾ പരിശോധിച്ചാൽ താരം എന്ന നിലയിൽ ഇന്ത്യയിലെ ഏതൊരു നടിയെക്കാൾ സമ്പന്നയാണ് ഐശ്വര്യ എന്ന് വ്യക്തമാകും.

ജിക്യൂ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഐശ്വര്യ റായ് ബച്ചന്റെ ആസ്തി ഏകദേശം 776 കോടി രൂപയാണ്. ഓരോ സിനിമയ്ക്കും ഏകദേശം 10-12 കോടി രൂപയും ബ്രാൻഡ് പരസ്യങ്ങൾക്കായി 6-7 കോടി രൂപയുമാണ് അവർ ഈടാക്കുന്നതെന്നാണ് ബോളിവുഡിലെ സംസാരം.

ലോറിയൽ, സ്വിസ് ലക്ഷ്വറി വാച്ച് ലോംഗൈൻസ് തുടങ്ങിയ ആഗോള ബ്രാൻഡുകളുമായി ഐശ്വര്യ സഹകരിക്കുന്നുണ്ട്.

ഇവ കൂടാതെ ലക്സ്, കൊക്കകോള, പെപ്സി, ടൈറ്റാൻ, ലാക്മി കൊസ്മറ്റിക്സ്, കാസിയോ, ഫിലിപ്സ്, കാഡ്ബറി, കല്ല്യാൺ തുടങ്ങിയ വിവിധ ബ്രാൻറുകളുടെ അംബാസിഡറായും ഐശ്വര്യ എത്തിയിട്ടുണ്ട്.

112 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ജുഹുവിലുള്ള ബച്ചൻ കുടുംബത്തിൻറെ കുടുംബ വീടായ ജൽസയിലാണ് ഐശ്വര്യയും കുടുംബവും താമസിക്കുന്നത്.

കുടുംബ വീടിന് പുറമേ അഭിഷേകും ഐശ്വര്യയും ചേർന്ന് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ സാങ്ച്വറി ഫാൾസിൽ ഒരു വില്ലയും വാങ്ങിയിട്ടുണ്ട്. അതിന്റെ വില 16 കോടി രൂപയാണ്.

മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ 20 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്‌മെന്റും ഐശ്വര്യയ്ക്ക് സ്വന്തമായുണ്ട്. ആഢംബര കാറുകളുടെ ശേഖരവും ഐശ്വര്യയ്ക്ക് സ്വന്തമായുണ്ട്.

ഇതിൽ റോൾസ് റോയിസ് ഗോസ്റ്റ്, ഓഡി എ8എൽ, മെർസിഡസ് ബെൻസ് എസ് 500, മെർസിഡസ് ബെൻസ് എസ്S350d കൂപ്പെ, ലെക്സസ് എൽഎക്സ് 570 തുടങ്ങിയ കാറുകൾ ഈ ശേഖരത്തിൽ പെടുന്നു.

Content Highlight: #AishwaryaRai #turns #fifty

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup