---
title: "#Filmshooting | വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വിലക്ക്; ഹൈക്കോടതി നിർദ്ദേശം "
english_title: "#Film #shooting #prohibited #Vadakkumnathtemplegrounds #HighCourt #directive"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158630/film-shooting-prohibited-vadakkumnathtemplegrounds-highcourt-directive"
published_at: "2023-11-01T14:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654214236981e_vadakkumnada.jpg"
keywords: []
---

# #Filmshooting | വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വിലക്ക്; ഹൈക്കോടതി നിർദ്ദേശം 

> **Lead Summary:** **[ വ**ടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിർദ്ദേശം നൽകിയത്.

## Article Content

**[ വ**ടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിർദ്ദേശം നൽകിയത്.

ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി. വടക്കുംനാഥ ക്ഷേത്ര വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി നൽകരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/158630/film-shooting-prohibited-vadakkumnathtemplegrounds-highcourt-directive)