---
title: " #ShefaliShah  |   ഇനി അക്ഷയ് കുമാറിന്‍റെ അമ്മയാകാനില്ലെന്ന് നടി ഷെഫാലി ഷാ; കാരണം തുറന്ന് പറഞ്ഞ് താരം"
english_title: "#Actress #ShefaliShah #longer #Akshay Kumar's #mother #actor #revealed #reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158618/actress-shefalishah-longer-akshay-kumars-mother-actor-revealed-reason"
published_at: "2023-11-01T13:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65420a13aa908_shefali_and_akshay_3.jpg"
keywords: []
---

#  #ShefaliShah  |   ഇനി അക്ഷയ് കുമാറിന്‍റെ അമ്മയാകാനില്ലെന്ന് നടി ഷെഫാലി ഷാ; കാരണം തുറന്ന് പറഞ്ഞ് താരം

> **Lead Summary:** ചെറുതും വലുതുമായ വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് ഷെഫാലി ഷാ. മികച്ച പ്രകടനത്തിലൂടെ നിരവധി അവാര്‍ഡുകൾ ഷെഫാലി തേടിയിട്ടുണ്ട്. സിനിമാസെറ്റുകളില്‍ നിലനില്‍ക്കുന്ന അധികാര സമ്പ്രദായത്തെക്കുറിച്ച് ഈയിടെ നടി തുറന്നുപറഞ്ഞിരുന്നു. ഒപ്പം ജീവിതത്തിൽ ഒരിക്കലും അക്ഷയ് കുമാറിന്‍റെ അമ്മയായി അഭിനയിക്കില്ലെന്നും ഷെഫാലി ഷാ തുറന്നുപറഞ്ഞു.

## Article Content

ചെറുതും വലുതുമായ വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് ഷെഫാലി ഷാ. മികച്ച പ്രകടനത്തിലൂടെ നിരവധി അവാര്‍ഡുകൾ ഷെഫാലി തേടിയിട്ടുണ്ട്. സിനിമാസെറ്റുകളില്‍ നിലനില്‍ക്കുന്ന അധികാര സമ്പ്രദായത്തെക്കുറിച്ച് ഈയിടെ നടി തുറന്നുപറഞ്ഞിരുന്നു. ഒപ്പം ജീവിതത്തിൽ ഒരിക്കലും അക്ഷയ് കുമാറിന്‍റെ അമ്മയായി അഭിനയിക്കില്ലെന്നും ഷെഫാലി ഷാ തുറന്നുപറഞ്ഞു.

ഒട്ടും താല്‍പര്യമില്ലാത്ത ഒരു സംവിധായകന്‍റെയോ നടന്‍റെയോ കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതുകൂടാതെ, അഭിനേതാക്കൾ വെറും അഭിനേതാക്കളല്ല, അവർ സഹകാരികളാണെന്ന് കരുതുന്ന സംവിധായകർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.എന്‍റെ ജീവിതത്തിൽ ഇനിയൊരിക്കലും അക്ഷയ് കുമാറിന്‍റെ അമ്മയായി അഭിനയിക്കില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു. വാഖ്ത് റ ദേസ് എഗെയ്ൻസ്റ്റ് ടൈം എന്ന സിനിമയിൽ ഷെഫാലി ഷാ അക്ഷയ് കുമാറിന്‍റെ അമ്മയായി അഭിനയിച്ചിരുന്നു.

അന്ന് ഷെഫാലിക്ക് 32 വയസും അക്ഷയ് കുമാറിന് 37 വയസുമായിരുന്നു പ്രായം. ഒരു തവണ അമ്മയായി അഭിനയിച്ചാല്‍ പിന്നെ അത്തരം വേഷങ്ങളിലേക്ക് മാത്രമേ വിളിക്കൂ എന്നും നടി ചൂണ്ടിക്കാട്ടി. തനിക്ക് പൊതുനിരത്തില്‍ നിന്നും മോശം അനുഭവം നേരിട്ടതിനെക്കുറിച്ച് ഷെഫാലി ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഷെഫാലി സ്കൂള്‍ വിദ്യാര്‍ഥിനി ആയിരുന്ന കാലത്താണ് സംഭവം. സ്കൂളില്‍ നിന്നും മടങ്ങിവരുമ്പോള്‍ ഒരാള്‍ തന്നോട് മോശമായി പെരുമാറിയതായും താന്‍ ഭയന്നുപോയതായും ഷെഫാലി പറയുന്നു.

മിക്ക സ്ത്രീകള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്നും ഷെഫാലി ചൂണ്ടിക്കാണിക്കുന്നു. ഞാനൊരു സെലിബ്രിറ്റി ആയാലും അല്ലെങ്കിലും, നമ്മുടെ മക്കളെ ശരിയായി വളർത്തിയാൽ നമ്മുടെ പെൺമക്കൾ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു, എനിക്ക് രണ്ട് ആൺമക്കളുണ്ട്. അവരെ ശരിയായി വളർത്തേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്'' ഷെഫാലി പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/158618/actress-shefalishah-longer-akshay-kumars-mother-actor-revealed-reason)