---
title: "#PearlyMani  |  വളകാപ്പ് ആഘോഷമാക്കി പേളി മാണി, കുഞ്ഞേച്ചി റോളിൽ നിലയും; വൈറലായി ഫോട്ടോസ്"
english_title: "#PearlyMani celebrated #Valakap #Photos #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158605/pearlymani-celebrated-valakap-photos-viral"
published_at: "2023-11-01T13:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6542023908962_pearly_1.jpg"
keywords: []
---

# #PearlyMani  |  വളകാപ്പ് ആഘോഷമാക്കി പേളി മാണി, കുഞ്ഞേച്ചി റോളിൽ നിലയും; വൈറലായി ഫോട്ടോസ്

> **Lead Summary:** മൂത്ത മകൾ നിലയുടെ ജനനത്തിന് മുമ്പ് എന്തൊക്കെ ആഘോഷങ്ങൾ നടത്തിയോ അത്തരത്തിൽ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനും ​ഗംഭീര ഒരുക്കങ്ങളാണ് പേളി നടത്തുന്നത്. രണ്ട് മാസംകൂടി കഴിഞ്ഞാൽ ഒരു കുഞ്ഞ് അതിഥി കൂടി കുടുംബത്തിലേക്ക് വരുന്നതിന്റെ ത്രില്ലിലാണ് പേളി മാണിയും കുടുംബവും. രണ്ടാമത്തെ കുഞ്ഞ് എത്തുന്നതിന് രണ്ട് മാസം മാത്രം ശേഷിക്കെ വളകാപ്പ് ചടങ്ങ് ആഘോഷപൂർവം നടത്തിയിരിക്കുകയാണ്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

## Article Content

മൂത്ത മകൾ നിലയുടെ ജനനത്തിന് മുമ്പ് എന്തൊക്കെ ആഘോഷങ്ങൾ നടത്തിയോ അത്തരത്തിൽ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനും ​ഗംഭീര ഒരുക്കങ്ങളാണ് പേളി നടത്തുന്നത്. രണ്ട് മാസംകൂടി കഴിഞ്ഞാൽ ഒരു കുഞ്ഞ് അതിഥി കൂടി കുടുംബത്തിലേക്ക് വരുന്നതിന്റെ ത്രില്ലിലാണ് പേളി മാണിയും കുടുംബവും. രണ്ടാമത്തെ കുഞ്ഞ് എത്തുന്നതിന് രണ്ട് മാസം മാത്രം ശേഷിക്കെ വളകാപ്പ് ചടങ്ങ് ആഘോഷപൂർവം നടത്തിയിരിക്കുകയാണ്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

വളകാപ്പിനായി പേളിയേയും നിലയേയും ഒരുക്കിയത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ്. പേളിയുടെ ജീവിതത്തിലെ എല്ലാ പ്രധാന ആഘോഷങ്ങളിലും മേക്കോവർ ചെയ്യുന്നത് രഞ്ജു രഞ്ജിമാറാണ്.. താൻ എല്ലാ പരിപാടികളും രഞ്ജു രഞ്ജിമാറിന്റെ ഡേറ്റ് കൂടി നോക്കിയാണ് സംഘടിപ്പിക്കാറ് എന്നാണ് പേളി പറഞ്ഞത്. രഞ്ജുമ്മ ഒരുക്കുമ്പോൾ‌ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ടെന്നും', പേളി പറഞ്ഞു.

ആദ്യത്തെ നാല് മാസവും പേളിക്ക് അസ്വസ്ഥതകളും ക്ഷീണവുമെല്ലാമായിരുന്നു.ആ സമയത്ത് മമ്മിക്കും ഡാഡിക്കുമൊപ്പം ആലുവയിലെ വീട്ടിലായിരുന്നു പേളി. നില ബേബിയെ നോക്കിയത് അവരായിരുന്നു. ശ്രീനിയും എല്ലാത്തിനും കൂട്ടായി കൂടെയുണ്ടായിരുന്നു. നാലാം മാസത്തിലേക്ക് എത്തിയപ്പോഴാണ് യാത്രകളും ഫുഡ് ക്രേവിംഗ്‌സുമൊക്കെ പേളി തുടങ്ങിയത്. നിലു ബേബിക്കൊപ്പമായി ബേബി മൂൺ ആഘോഷിക്കാനായി വിദേശത്തേക്കും പേളിയും ശ്രീനിഷും പോയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/158605/pearlymani-celebrated-valakap-photos-viral)