---
title: "#Thangalaan | രക്തത്തിൽ കലർന്ന സ്വർണത്തിന്റെ കഥയുമായി തങ്കലാൻ ടീസർ"
english_title: "#Thangalaan #teaser #story #gold #mixed #blood"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158596/thangalaan-teaser-story-gold-mixed-blood"
published_at: "2023-11-01T12:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541fde878897_mov1.jpg"
keywords: []
---

# #Thangalaan | രക്തത്തിൽ കലർന്ന സ്വർണത്തിന്റെ കഥയുമായി തങ്കലാൻ ടീസർ

> **Lead Summary:** **[ വി**ക്രവും പാ രഞ്ജിത്തും ഒന്നിച്ചെത്തുന്ന തങ്കലാൻ ടീസർ പുറത്ത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളാർ ഗോൾഡ് ഫീൽഡ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ വയലൻസ് നിറഞ്ഞ ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. വിക്രത്തിന്റെ തകർപ്പൻ പെർഫോമൻസാണ് ടീസറിൽ നിറഞ്ഞാടുന്നത്. വലിയ മേക്കോവറിലാണ് വിക്രം ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

## Article Content

**[ വി**ക്രവും പാ രഞ്ജിത്തും ഒന്നിച്ചെത്തുന്ന തങ്കലാൻ ടീസർ പുറത്ത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളാർ ഗോൾഡ് ഫീൽഡ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ വയലൻസ് നിറഞ്ഞ ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. വിക്രത്തിന്റെ തകർപ്പൻ പെർഫോമൻസാണ് ടീസറിൽ നിറഞ്ഞാടുന്നത്. വലിയ മേക്കോവറിലാണ് വിക്രം ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

വിക്രത്തിനൊപ്പം തന്നെ മാളവികയും ചിത്രത്തിൽ എത്തുന്നുണ്ട്. സ്വർണ തരികളിൽ നിൽക്കുന്ന രക്തത്തിൽ കുളിച്ച് നിൽക്കുന്ന കാൽപാദങ്ങളോടെയാണ് ടീസർ അവസാനിക്കുന്നത്. ടീസറിന്റെ ദൃശ്യ മികവിനോടൊപ്പം മ്യൂസിക്കും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ ചിത്രത്തിന്റെ ഉൾത്തട്ടിലേക്ക് കൊണ്ടുപോകുന്നു.

2024 ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലെത്തും. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന തങ്കലാൻ നിർമിക്കുന്നത് കെ.ഇ. ജ്ഞാനവേൽ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ഇതുവരെ ഒരുങ്ങിയതിൽ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായിരിക്കും തങ്കലാൻ.

ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സംഭാഷണം - അഴകിയ പെരിയവൻ, ഛായാഗ്രഹണ സംവിധായകൻ - എ. കിഷോർ കുമാർ, എഡിറ്റർ - സെൽവ ആർ.കെ, കലാസംവിധാനം - എസ്.എസ്. മൂർത്തി, ആക്ഷൻ - സ്റ്റണർ സാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/158596/thangalaan-teaser-story-gold-mixed-blood)