സേതുരാമയ്യര്‍ക്കൊപ്പം 'വിക്രം' എത്തുന്നു

സേതുരാമയ്യര്‍ക്കൊപ്പം 'വിക്രം' എത്തുന്നു
2021-12-13T16:34:00 | By Susmitha Surendran

മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ജഗതി ശ്രീകുമാർ. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ അദ്ദേഹം തളർന്നു പോവുകയായിരുന്നു. 2012 വർഷത്തിലായിരുന്നു ഇദ്ദേഹത്തിന് ആക്സിഡൻറ് സംഭവിക്കുന്നത്. വളരെ സീരിയസ് ആയി ഇദ്ദേഹത്തിന് അപകടം സംഭവിക്കുകയായിരുന്നു.

പിന്നീട് കഴിഞ്ഞ 10 വർഷമായി ഇദ്ദേഹം സിനിമയിൽ ഒന്നും തന്നെ അഭിനയിച്ചിട്ടില്ല. അതുവരെ ജഗതി ഇല്ലാത്ത ഒരു മലയാള സിനിമ പോലും ഉണ്ടായിരുന്നില്ല എന്നുവേണം പറയാൻ. 

ഇടയ്ക്ക് ഒരു പരസ്യചിത്രത്തിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. എന്നാൽ ആ പരസ്യചിത്രം ഇതുവരെ പുറത്തു വന്നിട്ടില്ല. ഇപ്പോൾ ഏകദേശം പത്ത് വർഷമായി ഇദ്ദേഹം സിനിമ ക്യാമറയ്ക്കു മുൻപിൽ വന്നിട്ട്. എന്നാൽ ആരാധകർ കാത്തിരുന്ന ആ വാർത്ത ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

ഇന്ന് രാവിലെ ആണ് വാർത്താ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ജഗതി അനശ്വരമാക്കിയ ഒരു കഥാപാത്രത്തെ തന്നെയാണ് വീണ്ടും താരം അവതരിപ്പിക്കുന്നത്. ഏതാണ് ആ കഥാപാത്രം എന്ന് അറിയുമോ?

സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിൽ തുടങ്ങി പിന്നീട് സിബിഐ സീരീസിലെ സിനിമകളെല്ലാം തന്നെ വന്നുപോയ വിക്രം എന്ന കഥാപാത്രത്തെയാണ് ജഗതി ശ്രീകുമാർ വീണ്ടും അവതരിപ്പിക്കുന്നത്. സിനിമയുടെ അഞ്ചാം ഭാഗത്തിൽ ആണ് വിക്രം ആയി ജഗതി ശ്രീകുമാർ പ്രത്യക്ഷപ്പെടുന്നത്.

സേതുരാമയ്യർ സിബിഐ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്നു. കഴിഞ്ഞ നവംബർ അവസാനത്തോടെ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രണ്ടു ദിവസം മുൻപ് ആയിരുന്നു മമ്മൂട്ടി സിനിമയുടെ ലൊക്കേഷനിൽ ഭാഗമായത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ജഗതിയുടെ കുടുംബാംഗങ്ങളുടെ പ്രത്യേക പെർമിഷൻ വാങ്ങിയ ശേഷമാണ് ഇവർ ഷൂട്ടിങ് നടത്തുവാൻ തീരുമാനിച്ചത്. അദ്ദേഹത്തിൻറെ വീട്ടിൽ വച്ച് തന്നെ ആയിരിക്കും ഷൂട്ടിംഗ് നടക്കുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ച ശേഷം ആയിരിക്കും ഷൂട്ടിംഗ് നടക്കുക എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത്.

എന്തായാലും മലയാളികൾ വർഷങ്ങളായി കാത്തിരിക്കുന്ന ആ നിമിഷം വന്നു ചേരാൻ പോവുകയാണ് എന്ന് ആഹ്ളാദത്തിലാണ് മലയാളി സിനിമ ആരാധകർ. ഇനിയും ധാരാളം സിനിമകളുടെ ഭാഗമാകുവാൻ ജഗതിശ്രീകുമാറിന് ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ എന്നാണ് മലയാളികൾ ഇപ്പോൾ പ്രാർത്ഥിക്കുന്നത്.


Content Highlight: Jagathy Sreekumar is getting ready to stand in front of the camera again.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup