---
title: " #DrPriya | സീരിയല്‍ താരം പ്രിയ അന്തരിച്ചു  "
english_title: "#Serial #actress #DrPriya #passedaway."
publisher: "moviemax.in"
canonical_url: "https://moviemax.in/news/158537/serial-actress-drpriya-passedaway"
published_at: "2023-11-01T10:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541da8b4ffa6_priya.jpg"
keywords: []
---

#  #DrPriya | സീരിയല്‍ താരം പ്രിയ അന്തരിച്ചു  

> **Lead Summary:** സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണവാര്‍ത്ത പങ്കുവച്ചത്.

## Article Content

സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണവാര്‍ത്ത പങ്കുവച്ചത്.

** കിഷോര്‍ സത്യയുടെ കുറിപ്പ്**

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു.

കുഞ്ഞ് ഐസിയുവിലാണ്.മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാര്‍ഡിയാക്, ഉണ്ടാവുകയായിരുന്നു. ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ.

6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന... ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും....

വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി.... മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി....

35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല.... ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും... അറിയില്ല.... അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ...

### Related Links & Sources
- [Original Story Source](https://moviemax.in/news/158537/serial-actress-drpriya-passedaway)