---
title: "നടി ആതിര മാധവ് വിവാഹിതയായി "
english_title: " Kudumbavilakku is a favorite serial of Malayalees. Athira Madhav is best known for her portrayal of Ananya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1585/kudumbavilakku-is-a-favorite-serial-of-malayalees-athira-madhav-is-best-known-for-her-portrayal-of-ananya"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fa91892c633a_athira.jpg"
keywords: []
---

# നടി ആതിര മാധവ് വിവാഹിതയായി 

> **Lead Summary:** മലയാളികള്‍ക്ക് ഇഷ്ട്ടപെട്ട സീരിയല്‍ ആണ് കുടുംബവിളക്ക് . കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോ. അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിനെ പ്രശസ്‍തയാക്കിയത്. എൻജിനീയറിംഗ് മേഖലയിലെ ജോലി രാജിവെച്ചാണ് ആതിര മാധവ് അഭിനയരംഗത്ത് എത്തുന്നത്. ആതിരയുടെ വരൻ വണ്‍ പ്ലസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇന്ന് രാവിലെയായിരുന്നു ആതിര മാധവനും രാജീവ് മേനോനും വിവാഹിതരായത്.

## Article Content

മലയാളികള്‍ക്ക് ഇഷ്ട്ടപെട്ട സീരിയല്‍ ആണ് കുടുംബവിളക്ക് . കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോ. അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിനെ പ്രശസ്‍തയാക്കിയത്. എൻജിനീയറിംഗ് മേഖലയിലെ ജോലി രാജിവെച്ചാണ് ആതിര മാധവ് അഭിനയരംഗത്ത് എത്തുന്നത്. ആതിരയുടെ വരൻ വണ്‍ പ്ലസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇന്ന് രാവിലെയായിരുന്നു ആതിര മാധവനും രാജീവ് മേനോനും വിവാഹിതരായത്.

ആങ്കറിംഗ് ചെയ്‍തായിരുന്നു ആതിര മാധവിന്റെ തുടക്കം. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട മരുമകള്‍ കൂടിയാണ് ആതിര മാധവ്.കുടുംബവിളക്കിലെ തന്നെ മറ്റൊരു കഥാപാത്രമായ വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദും അടുത്തിടെയായിരുന്നു വിവാഹിതരായത്.നിരവധി ആളുകളാണ് ആതിര മാധവിന് വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1585/kudumbavilakku-is-a-favorite-serial-of-malayalees-athira-madhav-is-best-known-for-her-portrayal-of-ananya)