---
title: "സിനിൽ സൈനുദ്ദീൻ വിവാഹിതനായി "
english_title: "Sinil Zainuddin got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15848/sinil-zainuddin-got-married"
published_at: "2021-12-13T16:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b723a92375c_sinil.jpg"
keywords: []
---

# സിനിൽ സൈനുദ്ദീൻ വിവാഹിതനായി 

> **Lead Summary:** മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനായിരുന്നു സൈനുദ്ദീൻ. കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുള്ളത്. ഇദ്ദേഹത്തിൻറെ മകനാണ് സിനിൽ സൈനുദ്ദീൻ. പാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധേയനാകുന്നത്.

## Article Content

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനായിരുന്നു സൈനുദ്ദീൻ. കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുള്ളത്. ഇദ്ദേഹത്തിൻറെ മകനാണ് സിനിൽ സൈനുദ്ദീൻ. പാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധേയനാകുന്നത്.

വളരെ മികച്ച ഒരു മിമിക്രി കലാകാരൻ ആണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ പിതാവ് സൈനുദ്ദീനും നല്ലൊരു മിമിക്രി കലാകാരനായിരുന്നു. പിതാവിനെപ്പോലെ തന്നെ ഈ രംഗത്ത് ഇദ്ദേഹം മികച്ചുനിൽക്കുന്നു.

നിരവധി നടന്മാരുടെ രൂപവും ശബ്ദവും എല്ലാം ഇദ്ദേഹം പല വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഇതിനൊക്കെ ഇദ്ദേഹം നേടിയിട്ടുള്ളത്.

പല ചിത്രങ്ങളിലും സിനിൽ അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് കോഫി, ഹാപ്പിസർദാർ, വെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.ഈ ചിത്രങ്ങളിലെ ഇദ്ദേഹത്തിൻറെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ പുതിയൊരു വിശേഷമാണ് ഇദ്ദേഹം പങ്കുവയ്ക്കുന്നത്.

ഇദ്ദേഹം വിവാഹിതനായിരിക്കുകയാണ്. ഹുസൈനയാണ് സിനിലിൻ്റെ വധു. ഇവരുടെ വിവാഹവീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. വിവാഹത്തോടനുബന്ധിച്ചുളള ചില ചിത്രങ്ങൾ സിനിൽ തന്നെ പങ്കുവച്ചു.

ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. എന്നെന്നേക്കുമായുള്ള തുടക്കം എന്നാണ് ഇദ്ദേഹം ചിത്രത്തിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി കമൻറുകൾ ആണ് ഇതിനു ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/15848/sinil-zainuddin-got-married)