---
title: "#MayaMoushami  | ഞാന്‍ കാരണമാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത്; തുറന്ന് പറഞ്ഞ് നടി മായ മൗഷമി"
english_title: "#Myfather #committed #suicide #because #me #Actress #MayaMoushami #opensup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158422/myfather-committed-suicide-because-me-actress-mayamoushami-opensup"
published_at: "2023-10-31T20:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654113a1618c4_maya_1.jpg"
keywords: []
---

# #MayaMoushami  | ഞാന്‍ കാരണമാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത്; തുറന്ന് പറഞ്ഞ് നടി മായ മൗഷമി

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മായ മൗഷമി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്തും മായാ മൗഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ക്യാമറയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മായ. . ഇപ്പോഴിതാ മിഴിരണ്ടിലും എന്ന പരമ്പരയിലൂടെ മൗഷ്മി തിരികെ വന്നിരിക്കുകയാണ്. ജീവിതത്തില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് മായാ മൗഷ്മിയ്ക്ക്.

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മായ മൗഷമി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്തും മായാ മൗഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ക്യാമറയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മായ. . ഇപ്പോഴിതാ മിഴിരണ്ടിലും എന്ന പരമ്പരയിലൂടെ മൗഷ്മി തിരികെ വന്നിരിക്കുകയാണ്. ജീവിതത്തില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് മായാ മൗഷ്മിയ്ക്ക്.

സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ അച്ഛന്റെ മരണവുമെല്ലാം മായയെ വല്ലാതെ തളര്‍ത്തിയ സംഭവങ്ങളാണ് . അതേക്കുറിച്ച് മനസ് തുറക്കുകയാണ് മായ മൗഷ്മി. അച്ഛന്‍ ജിആര്‍ നാഥ് നേവി ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം ഫിനാന്‍സ് കമ്പനി നടത്തുകയായിരുന്നു. എന്നാൽ കൂടെ ജോലി ചെയ്തിരുന്നവര്‍ ചതിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. എന്നാൽ കടബാധ്യത തീര്‍ക്കാനായി 130 പവനോളം വരുന്ന എന്റെ ആഭരണങ്ങള്‍ വിറ്റ് അച്ഛനെ സഹായിച്ചു.

അഭിനയിക്കുന്നതൊപ്പം തന്നെ ബജാജ് ഫിനാന്‍സിലും ഞാൻ വര്‍ക്ക് ചെയ്തിരുന്നു. പതിനഞ്ച് വര്‍ഷം ജോലി ചെയ്ത് സമ്പാദിച്ച പൈസയും അച്ഛന് നല്‍കി'' മായാ മൗഷ്മി പറയുന്നു. ഞാന്‍ ജോലിക്ക് പോകാതെ ആയതോടെ അച്ഛന് കടങ്ങള്‍ മാനേജ് ചെയ്യാന്‍ പറ്റാതായി. ഞാനുണ്ടാവുമ്പോള്‍ അച്ഛന്‍ മറ്റുളളവരുടെ മുന്നില്‍ കൈ നീട്ടരുത് എന്നേ മനസിലുണ്ടായിരുന്നുള്ളൂ. ഇതിനിടയ്ക്കാണ് വിപിന്‍ ചേട്ടന്‍ എന്നെ കല്യാണം ആലോചിച്ചത്.

ഒരു മാല വാങ്ങിത്തരാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് അച്ഛന്‍ എന്ന് പറഞ്ഞുവെന്നും മായ മൗഷ്മി പറയുന്നു. ഒരു ദിവസം പുലര്‍ച്ചെ ഏതോ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് അച്ഛന്‍ വീട്ടില്‍ നിന്നിറങ്ങി. കുഞ്ഞമ്മയുടെ നിലവളി കേട്ടാണ് ഞാനുണര്‍ന്നത്. മതിലിനോടുള്ള ചേര്‍ന്നുള്ള റെയിലിങ്ങില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു അച്ഛന്‍ മായാ മൗഷ്മി ഓര്‍ക്കുന്നു. എന്നെ ബിഗ് സീറോയാക്കിയിട്ടാണ് അച്ഛന്‍ യാത്രയായത്. അമ്മ വളരെ ബോള്‍ഡാണ്.

എന്നാല്‍ അച്ഛന്‍ പോയപ്പോള്‍ അമ്മയും തളര്‍ന്നുവെന്നും മായ മാഷ്മി പറയന്നു. സിനിമകളില്‍ നിന്നും സീരിയലുകളില്‍ നിന്നും നല്ല ഓഫറുകളാണ് തേടിയെത്തിയത്. എന്റെ ദുരിതകാലത്ത് മനസിലായത് സ്വന്തമെന്ന് കരുതിയ പലരും എന്റേതല്ലെന്ന് മായാ മൗഷ്മി പറയുന്നു . അച്ഛന്റെ മരണത്തില്‍ മനസ് തളര്‍ന്നു നില്‍ക്കുമ്പോള്‍ കുറ്റം പറഞ്ഞവരുണ്ട്. ഞാന്‍ കാരണമാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത് എന്ന് വരെ കഥകളിറക്കി. ഇപ്പോള്‍ വിരലിലെണ്ണാവുന്ന ചില ബന്ധുക്കള്‍ മാത്രമാണ് കൂടെയുള്ളതെന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/158422/myfather-committed-suicide-because-me-actress-mayamoushami-opensup)