---
title: "#mouniroy | സീരിയൽ രം​ഗത്ത് നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിക്കുകയെന്നത് ശ്രമകരമാണ്- മൗനി റോയ്"
english_title: "#first #need #love  #ourselves #If  #we #love #ourselves #cannot  #love #our #partner #mouniroy #life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158416/first-need-love-ourselves-if-we-love-ourselves-cannot-love-our-partner-mouniroy-life"
published_at: "2023-10-31T19:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65410e25d4a56_moveeeeeeeeeeeeeeiii.jpg"
keywords: []
---

# #mouniroy | സീരിയൽ രം​ഗത്ത് നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിക്കുകയെന്നത് ശ്രമകരമാണ്- മൗനി റോയ്

> **Lead Summary:**  **സീ**രിയൽ രം​ഗത്ത് നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിക്കുകയെന്നത് ശ്രമകരമാണ്. പ്രത്യേകിച്ചും ബോളിവുഡിൽ ഈ ശ്രമം പാഴായവർ നിരവധിയാണ്.

## Article Content

 **സീ**രിയൽ രം​ഗത്ത് നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിക്കുകയെന്നത് ശ്രമകരമാണ്. പ്രത്യേകിച്ചും ബോളിവുഡിൽ ഈ ശ്രമം പാഴായവർ നിരവധിയാണ്.

എന്നാൽ സീരിയലുകളിലൂടെ ജനപ്രീതി നേടി പിന്നീട് ബോളിവുഡ് സിനിമകളിലും സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ നടിയാണ് മൗനി റോയ്. മഹാദേവ്, നാ​ഗിൻ എന്നീ സീരിയലുകളിലൂടെ വൻ ആരാധക വൃന്ദമാണ് മൗനിയുണ്ടാക്കിയത്.

ഈ സീരിയലുകൾ മലയാളത്തിലേക്കുൾപ്പെടെ മൊഴി മാറ്റി എത്തുകയും ചെയ്തിട്ടുണ്ട്.

അതിനാൽ തന്നെ മലയാളികൾ‌ക്കും മൗനി സുപരിചിതയാണ്. ഇക്കാലയളവിനിടെ മൗനി റോയുടെ വ്യക്തി ജീവിതത്തിലുണ്ടായ മാറ്റങ്ങളും ആരാധകർ കണ്ടതാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് മൗനി വിവാഹിതയായത്.

ബിസിനസുകാരനായ സൂരജ് നമ്പ്യാറിനെയാണ് മൗനി റോയ് വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. പ്രണയ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ മൗനി റോയ്.

താൻ വളരെ റൊമാന്റികായ ആളാണെന്ന് മൗനി പറയുന്നു. കത്തുകളെഴുന്നതും ഫോണിലൂടെ ദീർഘനേരം സംസാരിക്കുന്നതും റൊമാന്റിക്കാണ്.

അഞ്ച് വർഷത്തോളമായി സൂരജിനും എനിക്കും പരസ്പരം അറിയാം. സ്വാഭാവികമായാണ് പ്രണയത്തിലായത്. സാധാരണ പയ്യൻ ഒരു പെൺ‌കുട്ടിയെ കണ്ട് മുട്ടുന്നത് പോലെയായിരുന്നു അതെന്നും മൗനി ഓർത്തു.

ബന്ധങ്ങൾ വിജയിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മൗനി റോയ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/158416/first-need-love-ourselves-if-we-love-ourselves-cannot-love-our-partner-mouniroy-life)