---
title: "#rimitomy | എന്റെ മുറിയിലേക്ക് വരൂ, ഇംഗ്ലീഷില്‍ ഞെട്ടിച്ച് കൊണ്ട് റിമി ടോമിയുടെ സംസാരം! വൈറലായി വീഡിയോ"
english_title: "#netizens #reaction #rimitomy #thug #dialogue #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158356/netizens-reaction-rimitomy-thug-dialogue-goes-viral"
published_at: "2023-10-31T15:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540cf2c5924e_rimi2.jpg"
keywords: []
---

# #rimitomy | എന്റെ മുറിയിലേക്ക് വരൂ, ഇംഗ്ലീഷില്‍ ഞെട്ടിച്ച് കൊണ്ട് റിമി ടോമിയുടെ സംസാരം! വൈറലായി വീഡിയോ

> **Lead Summary:** **റി**മി ടോമിയെ പോലെ റിമി മാത്രമേയുള്ളു എന്നാണ് എല്ലാവരും പറയാറുള്ളത്. ഗായിക എന്ന ലേബലില്‍ നിന്നും നായികയിലേക്ക് വരെ എത്തിയ റിമി വളരെ പെട്ടെന്നാണ് പ്രശസ്തിയിലേക്ക് വളര്‍ന്നത്. തന്റെ മുന്നിലെത്തുന്ന ആളുകളെ എങ്ങനെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാം എന്ന കാര്യത്തില്‍ ബിരുദാനന്തര ബിരുദം എടുത്ത ആളാണെന്ന് പറയേണ്ടി വരും, .

## Article Content

**റി**മി ടോമിയെ പോലെ റിമി മാത്രമേയുള്ളു എന്നാണ് എല്ലാവരും പറയാറുള്ളത്. ഗായിക എന്ന ലേബലില്‍ നിന്നും നായികയിലേക്ക് വരെ എത്തിയ റിമി വളരെ പെട്ടെന്നാണ് പ്രശസ്തിയിലേക്ക് വളര്‍ന്നത്. തന്റെ മുന്നിലെത്തുന്ന ആളുകളെ എങ്ങനെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാം എന്ന കാര്യത്തില്‍ ബിരുദാനന്തര ബിരുദം എടുത്ത ആളാണെന്ന് പറയേണ്ടി വരും, .

ഗാനമേള വേദികളിലും അല്ലാതെയുമായി റിമി പ്രേക്ഷകരുടെ മുന്നില്‍ ആട്ടവും പാട്ടും തമാശകളുമായിട്ടാണ് എത്താറുള്ളത്. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിട്ടുള്ള താരത്തിന്റെ ഒരു വീഡിയോയാണ് വൈറലാവുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയില്‍ റിമി വിധികര്‍ത്താവായിട്ടാണ് എത്തുന്നത്. 

**

പരിപാടിയുടെ പേര് പോലെ കിടിലങ്ങളായ കാര്യങ്ങളാണ് ഈ ഷോ യിലൂടെ കാണിക്കാറുള്ളത്. ഇതിനിടയില്‍ രസകരമായ ചില സംഭാഷണങ്ങളും ഉണ്ടാവാറുണ്ട്. അത്തരത്തില്‍ മത്സരാര്‍ഥിയായി വന്നയാളുമായി ഇംഗ്ലീഷില്‍ റിമി നടത്തിയൊരു സംഭാഷണമാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. 

മത്സരാര്‍ഥിയ്‌ക്കൊപ്പം ലേഡീസിന്റെ ശബ്ദത്തില്‍ താന്‍ ഇംഗ്ലീഷില്‍ സംസാരിക്കാമെന്ന് പറഞ്ഞ് ടാസ്‌ക റിമി സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ഇംഗ്ലീഷ് സിനിമകളുടെ ട്രെയിലറിലുള്ളത് പോലെ സംസാരിക്കാനാണ് തീരുമാനിച്ചത്. രണ്ടാളും കട്ടയ്ക്ക് സംസാരിച്ചെങ്കിലും ഇതിനിടയ്ക്ക് 'ജസ്റ്റ് കം ടു മൈ റൂം', എന്ന് പറഞ്ഞ റിമി ഉമ്മ വെക്കുന്ന സൗണ്ട് കൂടി കേള്‍പ്പിച്ചിരിക്കുകയാണ്. 

കൂടെയുണ്ടായിരുന്നവരെയും വേദിയെ മുഴുവനും ചിരിപ്പിച്ച് കൊണ്ടാണ് റിമി വളരെ രസകരമായ സംസാരം അവസാനിപ്പിച്ചത്. വിധികര്‍ത്താക്കളായി റിമിയുടെ കൂടെയുണ്ടായിരുന്ന നടന്‍ മുകേഷും നടി നവ്യ നായര്‍ കൈയ്യടികളോടെയാണ് ഇത് സ്വീകരിച്ചത്. അതേ സമയം റിമിയുടെ പോസിറ്റീവ് എനര്‍ജിയെ കുറിച്ചും ഇത്തരം ഹ്യൂമര്‍ സെന്‍സിനെ പറ്റിയുമാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. 

മുന്‍പ് ഹിന്ദി മര്യാദക്ക് അറിയാത്ത ഇവര്‍ ഒരു മണിക്കൂര്‍ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണുമായി ഇന്റര്‍വ്യൂ ചെയ്ത് ഫുള്‍ എന്റര്‍ടൈന്‍മെന്റ് ആക്കിയത് കണ്ടപ്പോഴേ കട്ട ഫാന്‍ ആയെന്നാണ് ഒരാള്‍ റിമിയെ കുറിച്ച് പറയുന്നത്. എന്നാല്‍ ഹിന്ദിയിലുള്ള റിമിയുടെ അഭിമുഖം ഏറ്റവും മനോഹരമായിരുന്നെന്നും ഭാഷ ഒന്നും അവിടെ പ്രശ്‌നമായില്ലെന്നും ചിലര്‍ പറയുന്നു.

പ്രേക്ഷകരേ എങ്ങനെ എന്റര്‍ടെയിന്‍ ചെയ്യാമെന്ന് റിമിയ്ക്ക് നന്നായിട്ട് അറിയാം, എന്റെ ലൈഫില്‍ കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തികളില്‍ ഒരാളാണ് റിമി ടോമി എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. അനുകൂലമായ പ്രതികരണങ്ങള്‍ക്കിടയില്‍ ചില പൊളിക്കല്‍ കറക്ട്‌നെസ് ചൂണ്ടി കാണിച്ചവരുമുണ്ട്.

റിമി താമശയായി പറഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതൊന്ന് തിരിച്ച ചിന്തിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ക്കൊരു മാറ്റം തോന്നും. കാരണം അവിടെ പൊളിറ്റിക്കല്‍ കറക്ടനെസ് അപ്പോള്‍ ഉണരും. ശരിക്കും കുഴപ്പം നമ്മുടെ സമൂഹത്തിന്റേതാണെന്നാണ് ഒരാളുടെ പ്രതികരണം.

ചെറിയ പ്രായത്തിലേ ഗായികയായി കരിയര്‍ ആരംഭിച്ച റിമി എന്ന് വലിയ ഉയരങ്ങളിലേക്കാണ് എത്തിയത്. പാട്ട് പാടുന്നതിനൊപ്പം കിടിലനായി ഡാന്‍സ കളിക്കുകയും ചെയ്താണ് റിമി ആരാധകരുടെ പ്രശംസ നേടിയെടുക്കുന്നത്. തുടക്കം മുതല്‍ എനര്‍ജിയോട് കൂടിയുള്ള റിമിയുടെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇടയ്ക്ക് ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങളുണ്ടാവുകയും ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകമായിരുന്നു റിമി. മാത്രമല്ല ശക്തമായ മേക്കോവറിലൂടെ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലേക്ക് നടി എത്തുകയും ചെയ്തിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/158356/netizens-reaction-rimitomy-thug-dialogue-goes-viral)