---
title: "#Breastcancer | 'കൂറ്റൻ ബ്രാ' പ്രദർശിപ്പിച്ച് വാകോൾ ഇന്ത്യ; സ്തനാർബുദ ബോധവത്ക്കരണ വീഡിയോ വൈറൽ "
english_title: "#Vacol #India #unveils #BigBra #Breastcancer #awareness #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158334/vacol-india-unveils-bigbra-breastcancer-awareness-video-viral"
published_at: "2023-10-31T13:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540ba255053f_breast_cancer.jpg"
keywords: []
---

# #Breastcancer | 'കൂറ്റൻ ബ്രാ' പ്രദർശിപ്പിച്ച് വാകോൾ ഇന്ത്യ; സ്തനാർബുദ ബോധവത്ക്കരണ വീഡിയോ വൈറൽ 

> **Lead Summary:** **[ ക**മ്പ്യൂട്ടർ ജനറേറ്റഡ് ഇമേജിനറി ( Computer Generated Imagery-സിജിഐ) ഉപയോഗിച്ച് സൃഷ്ടിച്ച സ്തനാർബുദ ബോധവത്ക്കരണ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

## Article Content

**[ ക**മ്പ്യൂട്ടർ ജനറേറ്റഡ് ഇമേജിനറി ( Computer Generated Imagery-സിജിഐ) ഉപയോഗിച്ച് സൃഷ്ടിച്ച സ്തനാർബുദ ബോധവത്ക്കരണ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

[**https://www.instagram.com/reel/Cys4my0MKBR/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/Cys4my0MKBR/?utm_source=ig_embed&utm_campaign=loading)

#WacoalKnowsBreast എന്ന ഹാഷ്ടാഗോടെ വാകോൾ ഇന്ത്യ എന്ന അടിവസ്ത്ര നിർമ്മാതാക്കളാണ് ഈ പരസ്യം നിർമ്മിച്ചത്. സ്താനാർബുദ ബോധവത്ക്കരണ പ്രചാരണത്തിന് വേണ്ടിയായിരുന്നു വീഡിയോ നിർമ്മിക്കപ്പെട്ടത്.

> ഒക്ടോബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നത്. "ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുള്ള ഒരു ലക്ഷ്യത്തിനായി ഞങ്ങൾ പുതിയ ഉയരങ്ങളിലെത്തുകയാണ്.

> സ്തനാർബുദ കാരണങ്ങളെക്കുറിച്ചുള്ള അവബോധവും പ്രവർത്തനവും പ്രചരിപ്പിക്കുന്നതിൽ തങ്ങളോടൊപ്പം ചേരൂ, നമുക്ക് ഒരുമിച്ച് ഒരു മാറ്റമുണ്ടാക്കാൻ കഴിയും " എന്ന കുറിപ്പോടൊയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

ക്യാൻസർ പേഷ്യൻറ്സ് എയ്ഡ് അസോസിയേഷനുമായി ചേർന്ന് വാകോൾ ഇന്ത്യ, ''എന്ന സ്തനാർബുദ ബോധവൽക്കരണ കാമ്പെയ്ൻറെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് ഫാഷൻ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നു.

'ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും സ്തനാർബുദ ബോധവൽക്കരണം നിർണായകമായതിനാൽ, ഈ മേഖലയിൽ കാര്യമായ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ സമർപ്പണം ഈ രംഗത്ത് പ്രവർത്തിക്കുന്ന സിപിഎഎയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

> നിരന്തരമായി ഇത്തരം പരിശ്രമങ്ങൾ പിന്തുണ ആവശ്യമുള്ള എല്ലാ സ്ത്രീകളിലേക്കും എത്തുകയും അവർക്ക് പ്രയോജനം ചെയ്യുമെന്നും തങ്ങൾ ആമാർത്ഥമായി പ്രതീക്ഷിക്കുന്നു." വാകോൾ ഇന്ത്യ സിഒഒയായ പൂജ മെറാനി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/158334/vacol-india-unveils-bigbra-breastcancer-awareness-video-viral)