---
title: "#KalidasJayaram  |    വിവാഹിതനാകുന്നുവെന്ന് തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം ; വൈറൽ ആയി പ്രൊപ്പോസ് വീഡിയോ"
english_title: "#KalidasJayaram #reveals #is #getting #married #proposal #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158312/kalidasjayaram-reveals-is-getting-married-proposal-video-viral"
published_at: "2023-10-31T12:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540accd297ed_kali_1.jpg"
keywords: []
---

# #KalidasJayaram  |    വിവാഹിതനാകുന്നുവെന്ന് തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം ; വൈറൽ ആയി പ്രൊപ്പോസ് വീഡിയോ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നാടാണ് ജയറാം. ജയറാമിന് നൽകുന്ന അതെ സ്നേഹം അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ നൽകുന്നുണ്ട്. അദ്ദേഹത്തിന്റേ മകനാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം പ്രണയത്തിലാണെന്നത് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. താരം നേരത്തെ കാമുകി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നാടാണ് ജയറാം. ജയറാമിന് നൽകുന്ന അതെ സ്നേഹം അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ നൽകുന്നുണ്ട്. അദ്ദേഹത്തിന്റേ മകനാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം പ്രണയത്തിലാണെന്നത് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. താരം നേരത്തെ കാമുകി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു.

കാളിദാസ് ജയറാം കഴിഞ്ഞ വാലന്റൈൻ ഡേയിലാണ് പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഒരു പൊതു വേദിയില്‍ പ്രണയം വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഷി തമിഴ് നക്ഷത്ര 2023 അവാര്‍ഡിന് തരിണി കലിംഗരായര്‍ക്കൊപ്പം എത്തിയതായിരുന്നു കാളിദാസ് ജയറാം. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി കലിംഗരായര്‍ക്കായിരുന്നു.

നിങ്ങള്‍ക്ക് പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെ മെൻഷൻ ചെയ്യാതാരിക്കാൻ പറ്റില്ല എന്നും തരിണിയോട് ചൂണ്ടിക്കാട്ടി അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസ് തരിണിയെ കെട്ടിപ്പെടിച്ചു. എന്താണ് നിങ്ങളുടെ ബന്ധമെന്നും തുടര്‍ന്ന് ചോദിക്കുകയായിരുന്നു അവതാരക. വിവാഹം കഴിക്കാൻ പോകുകയായിരുന്നുവെന്നായിരുന്നു

അവതാരകയുടെ ചോദ്യത്തിന് കാളിദാസ് നല്‍കിയ മറുപടി. സൂര്യയുടെ ശബ്‍ദത്തില്‍ പ്രപ്പോസ് ചെയ്യുന്ന താരത്തെയും പിന്നീട് തരിണി കലിംഗരായരെ എടുത്തുയര്‍ത്തുന്നതുമൊക്കെ ഷി അവാര്‍ഡിന്റെ വീഡിയോയില്‍ കാണാം. വിവാഹം എപ്പോഴായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല. കാളിദാസ് ജയറാം നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് നക്ഷിത്തിരം നഗര്‍കിരത്' ആണ്. 'നക്ഷിത്തിരം നഗര്‍കിരത്' പാ രഞ്‍ജിത്താണ് സംവിധാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158312/kalidasjayaram-reveals-is-getting-married-proposal-video-viral)