---
title: "#Rajinikanth |  മേക്കപ്പ് അഴിക്കാൻ ഒന്നരമണിക്കൂർ; ഐശ്വര്യ റായിയെക്കുറിച്ച് രജിനികാന്തിന്റെ വാക്കുകൾ വൈറൽ"
english_title: "#Anhourandhalf #remove #make-up #Rajinikanth's #about #Aishwarya Rai #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158228/anhourandhalf-remove-make-up-rajinikanths-about-aishwarya-rai-viral"
published_at: "2023-10-31T07:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65406486cbabf_rajini_and_aiswarya_2.jpg"
keywords: []
---

# #Rajinikanth |  മേക്കപ്പ് അഴിക്കാൻ ഒന്നരമണിക്കൂർ; ഐശ്വര്യ റായിയെക്കുറിച്ച് രജിനികാന്തിന്റെ വാക്കുകൾ വൈറൽ

> **Lead Summary:** ഇന്ത്യൻ ജനതയ്ക്ക് സൗന്ദര്യത്തിന്റെ അവസാന വാക്കാണ് ഐശ്വര്യ റായ് എന്നത് . ലോക സുന്ദരി പട്ടം ചൂടിയ ഒരുപിടി താരങ്ങൾ ഇന്ത്യയിലുണ്ടെങ്കിലും ഇവരുടെയൊന്നും ഭം​ഗി ഇത്രമാത്രം ചർച്ചയായിട്ടില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂ‌ടെ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോൾ തന്റെ സ്ക്രീൻ പ്രസൻസിന് ഒരു കോട്ടവും വന്നിട്ടില്ലെന്നും ഇപ്പോൾ ഐശ്വര്യ തെളിയിച്ചു.

## Article Content

ഇന്ത്യൻ ജനതയ്ക്ക് സൗന്ദര്യത്തിന്റെ അവസാന വാക്കാണ് ഐശ്വര്യ റായ് എന്നത് . ലോക സുന്ദരി പട്ടം ചൂടിയ ഒരുപിടി താരങ്ങൾ ഇന്ത്യയിലുണ്ടെങ്കിലും ഇവരുടെയൊന്നും ഭം​ഗി ഇത്രമാത്രം ചർച്ചയായിട്ടില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂ‌ടെ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോൾ തന്റെ സ്ക്രീൻ പ്രസൻസിന് ഒരു കോട്ടവും വന്നിട്ടില്ലെന്നും ഇപ്പോൾ ഐശ്വര്യ തെളിയിച്ചു.

എന്നാൽ ഐശ്വര്യയെക്കുറിച്ച് നടൻ രജിനികാന്ത് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.സൗന്ദര്യവും വിവേകവും ഒത്തുചേർന്ന ന‌‌ടിയാണ് ഐശ്വര്യ റായ്. അവർ ഒരു സാധാരണ കലാകാരിയല്ല. ഐശ്വര്യ റായിയെ പോലൊരു ലോകസുന്ദരിയെ നമ്മുടെ തലമുറയിൽ കാണാൻ പറ്റില്ല. അഴക് എന്നത് കാണുമ്പോൾ മാത്രമുള്ളതല്ല. നടക്കുമ്പോഴും നീന്തുമ്പോഴുമെല്ലാം എപ്പോഴും അഴകോടെയിരിക്കണം. അതാണ് ഐശ്വര്യ റായ്.

മേക്കപ്പില്ലാതെയാണ് അവൾ കൂടുതൽ സുന്ദരി. പക്ഷെ മേക്കപ്പൊഴിവാക്കി ഡീ​ഗ്ലാമറൈസ് ചെയ്യാൻ ഒന്നര മണിക്കൂറാണ് ഐശ്വര്യ എടുത്തത്. അവൾ കഥക് ഡാൻസറാണ്. എനിക്ക് ഡാൻസ് അറിയില്ല. എന്നാൽ താൻ ഡാൻസ് ചെയ്യുമ്പോൾ ഐശ്വര്യ നല്ല രീതിയിൽ സഹകരിച്ചെന്നും രജിനികാന്ത് ഓർത്തു. രജിനികാന്തിന്റെ നായികയായി ഐശ്വര്യ റായ് ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു യന്തിരൻ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഐശ്വര്യ എപ്പോഴും ശ്രദ്ധാലുവാണ്.

തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ താരം താൽപര്യപ്പെടുന്നില്ല.എന്നാൽ ഐശ്വര്യ റായ് കോസ്മെറ്റിക് സർജറികൾ ചെയ്തെന്നും മുഖത്ത് മാറ്റം വന്നെന്നും അടുത്തിടെ ​ സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായി. താരം ഇതിനൊന്നും മറുപടി നൽകിയിട്ടില്ല. പൊതുവെ സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് ഐശ്വര്യ പ്രതികരിക്കാറില്ല. സോഷ്യൽ മീഡിയയിൽ താരം സജീവവും അല്ല. കരിയറിലെ തിരക്കുകൾ കഴിഞ്ഞാൽ കുടുംബ ജീവിതത്തിലേക്കാണ് ഐശ്വര്യ ശ്രദ്ധ കൊടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158228/anhourandhalf-remove-make-up-rajinikanths-about-aishwarya-rai-viral)