---
title: "#kannursquad | കുറുപ്പിനെയും വീഴ്ത്തി ജോർജ് മാർട്ടിൻ; മലയാളത്തിലെ ആറാമത്തെ വലിയ ഹിറ്റ് ഇനി മമ്മൂട്ടിയുടെ പേരിൽ "
english_title: "#GeorgeMartin #Kurupp #Mammootty #sixth #biggest #hit #Malayalam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158191/georgemartin-kurupp-mammootty-sixth-biggest-hit-malayalam"
published_at: "2023-10-30T22:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fe39b6eca3_kurupp.jpg"
keywords: []
---

# #kannursquad | കുറുപ്പിനെയും വീഴ്ത്തി ജോർജ് മാർട്ടിൻ; മലയാളത്തിലെ ആറാമത്തെ വലിയ ഹിറ്റ് ഇനി മമ്മൂട്ടിയുടെ പേരിൽ 

> **Lead Summary:** **[ മ**ലയാളത്തിലെ എക്കാലത്തെയും വലിയ വിജയ സിനിമകളുടെ ലിസ്റ്റിൽ നേരത്തേതന്നെ ഇടംപിടിച്ചിരുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്.

## Article Content

**[ മ**ലയാളത്തിലെ എക്കാലത്തെയും വലിയ വിജയ സിനിമകളുടെ ലിസ്റ്റിൽ നേരത്തേതന്നെ ഇടംപിടിച്ചിരുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്.

സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം വാരത്തിലും മികച്ച സ്ക്രീൻ കൗണ്ടോടെയാണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത് എന്നതാണ് കൗതുകകരമായ വസ്തുത.

അഞ്ചാം വാരത്തിൽ കേരളത്തിൽ ചിത്രത്തിന് 130 ൽ അധികം സ്ക്രീനുകളിൽ പ്രദർശനമുണ്ട്. ഇപ്പോഴിതാ കളക്ഷനിൽ ചിത്രം ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റിൽ ഒരു ചിത്രത്തെക്കൂടി മറികടന്നിരിക്കുകയാണ് മമ്മൂട്ടി ചിത്രം.

എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയിൽ ദൃശ്യം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, പ്രേമം എന്നീ ചിത്രങ്ങളെയൊക്കെ നേരത്തേ മറികടന്നിരുന്ന ചിത്രം ഇപ്പോഴിതാ ദുൽഖർ സൽമാൻറെ കുറുപ്പിനെയും മറികടന്നിരിക്കുകയാണ്.

ഇതോടെ വിജയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്ത് നിന്നും ആറാമത് എത്തിയിട്ടുണ്ട് ചിത്രം. 2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മ പർവ്വം, ആർഡിഎക്സ് എന്നിവയാണ് നിലവിൽ കണ്ണൂർ സ്ക്വാഡിന് മുന്നിലുള്ള വിജയചിത്രങ്ങൾ.

ഛായാഗ്രാഹകൻ എന്ന തരത്തിൽ നേരത്തേ പേരെടുത്തിട്ടുള്ള റോബി വർഗീസ് രാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്നു കണ്ണൂർ സ്ക്വാഡ്.

ഈ പേരിലുള്ള യഥാർഥ പൊലീസ് സംഘത്തിൻറെ ചില കേസ് റെഫറൻസുകൾ ഉപയോഗിച്ചാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ഛായാഗ്രഹണം മുഹമ്മദ് റാഹിൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ.

### Related Links & Sources
- [Original Story Source](https://moviemax.in/news/158191/georgemartin-kurupp-mammootty-sixth-biggest-hit-malayalam)