#aswathi | 'ഭൂമിയിലെ എന്റെ സമയം കഴിഞ്ഞ് അങ്ങെത്തുമ്പോൾ ഞാൻ അന്വേഷിച്ച് വരും, നമുക്കന്ന് കുറേ കാര്യങ്ങൾ പറഞ്ഞ് ചിരിക്കാം' -അശ്വതി

#aswathi | 'ഭൂമിയിലെ എന്റെ സമയം കഴിഞ്ഞ് അങ്ങെത്തുമ്പോൾ ഞാൻ അന്വേഷിച്ച് വരും, നമുക്കന്ന് കുറേ കാര്യങ്ങൾ പറഞ്ഞ് ചിരിക്കാം' -അശ്വതി
2023-10-30T22:25:00 | By Athira V

ലയാളം സീരിയൽ മേഖലയിൽ അടുത്തിടെയായി അടിക്കടി മരണങ്ങൾ സംഭവിക്കുകയാണ്. സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യന്റെ വേർപാടുണ്ടാക്കിയ കണ്ണുനീർ‌ തോരും മുമ്പാണ് വീണ്ടും ഒരു മരണ വാർത്ത കൂടി കേരളം കേട്ടത്. സിനിമ, സീരിയൽ താരം രഞ്ജുഷ മേനോനാണ് ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞ് പോയത്. 

മുപ്പത്തിയഞ്ചുകാരിയായ രഞ്ജുഷയെ തിരുവനന്തപുരം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രഞ്ജുഷയുടെ പിറന്നാൾ ആയിരുന്നു. പ്രിയ കൂട്ടുകാരിക്ക് ആശംസകൾ നേരാൻ ഫോൺ എടുത്തപ്പോഴാണ് സഹപ്രവർത്തകരെ തേടി നടിയുടെ വിയോ​ഗ വാർത്ത എത്തിയത്. 


പലരും മരണ വാർത്ത വിശ്വസിക്കാൻ ആവാതെ നിയന്ത്രണം വിട്ട് കരയുകയാണ്. എന്തും തുറന്ന് സംസാരിക്കാൻ മാത്രം സൗഹൃദവും സ്നേഹവും തന്ന ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയിലാണ് സീരിയൽ താരം അശ്വതി. വാർത്തകേട്ട് പൊട്ടികരയാനല്ലാതെ മറ്റൊന്നിനും തനിക്ക് സാധിക്കുന്നില്ലെന്നാണ് അശ്വതി പ്രിയ സുഹൃത്തിന്റെ വേർപാടിന്റെ വേദനയിൽ സോഷ്യൽമീഡിയയിൽ കുറിച്ചത്.

'സാധാരണ ഒരു വ്യക്തി മരിച്ച് കഴിഞ്ഞാൽ പരിചയമുള്ളവർ ആണെങ്കിലും അല്ലെങ്കിലും ഒരു ആദരാഞ്ജലി അല്ലെങ്കിൽ പ്രണാമം പരിചയമുള്ളവരെ വല്ലപ്പോഴെങ്കിലും ഓർക്കുന്നു അതോടെ അത് കഴിയുന്നു. പക്ഷെ അങ്ങനെ ഒരു പ്രണാമം പറഞ്ഞ് അവസാനിപ്പിക്കാൻ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടുപോയി. അല്ലെങ്കിൽ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്ന് പോയി.'

'2009 മുതൽ തുടങ്ങിയ സൗഹൃദം.. നമുക്ക് കൂട്ടുകാർ ഒരുപാട് പേരുണ്ടാകാം... പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്ത് തോന്ന്യാസവും കുശുമ്പും എല്ലാം പങ്കുവെക്കാൻ കഴിയുകയുള്ളു. എനിക്ക് അങ്ങനെ പങ്കുവെക്കാൻ വിരലിൽ എണ്ണാൻ പറ്റിയ ചുരുക്കം പേരിൽ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ.' 

'ഇന്ന് രാവിലെ പിറന്നാൾ ആശംസകൾ മെസേജ് ചെയ്ത് അടുത്ത വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഓപ്പൺ ചെയ്ത് നോക്കുമ്പോൾ കണ്ട ആ വാർത്ത ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നി. അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു. ആർക്കോ ടൈപ്പ് ചെയ്തതിൽ പറ്റിയ അബദ്ധം... ആശംസകൾ എന്നത് മാറിപ്പോയതായിരിക്കണേയെന്ന്.' 'പക്ഷെ അല്ല ഞങ്ങളെയൊക്കെ വിട്ട് രഞ്ജുമ്മ പോയി. നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. അതല്ലാതെ എനിക്കൊന്നിനും കഴിയുകയുമില്ല. നാട്ടിൽ വരുമ്പോൾ നീ എന്നെ കാണാൻ വരില്ലേയെന്ന് രണ്ടാഴ്ച മുമ്പ് കൂടി ചോദിച്ചു. വരും.. ഇനി നാട്ടിൽ വരുമ്പോൾ പറ്റില്ലല്ലോ.

'അതുകൊണ്ട് ഭൂമിയിലെ എന്റെ സമയം കഴിഞ്ഞ് അങ്ങെത്തുമ്പോൾ ഞാൻ അന്വേഷിച്ച് വരും. നമുക്ക് അന്ന് കുറേ കാര്യങ്ങൾ പറഞ്ഞ് ചിരിക്കാം... എന്നെ എന്നും പൊട്ടി പൊട്ടി ചിരിപ്പിച്ചിട്ടുള്ളത് പോലെ അന്നും ചിരിപ്പിക്കണം', എന്നാണ് രഞ്ജിഷയെ കുറിച്ച് അശ്വതി പങ്കിട്ട കുറിപ്പ്. വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങളും അശ്വതി കുറിപ്പിനൊപ്പം പങ്കിട്ടു. വിവാഹത്തോടെ വിദേശത്ത് സെറ്റിൽഡായ അശ്വതി അഭിനയത്തിൽ നിന്നും കുറച്ച് വർഷങ്ങളായി വിട്ടുനിൽക്കുകയാണ്. പക്ഷെ ഇപ്പോഴും സീരിയൽ മേഖലയിൽ നിന്നും സമ്പാദിച്ച സൗഹൃദങ്ങൾ അശ്വതി ഒപ്പം കൊണ്ടുനടക്കുന്നുണ്ട്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരകയായിട്ടാണ് കരിയർ ആരംഭിച്ചത്.

സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവെ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ് രഞ്ജുഷ മേനോൻ.

Content Highlight: #umkumapoovu #serial #actress #aswathy #socialmedia #post #late #actress #renjushamenon

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup