---
title: "#hardy  | ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ചു; ചെവി നക്കി;അവസാനം വഴങ്ങേണ്ടി വന്നു .തുറന്നു പറച്ചിലുമായി ഹാർഡി "
english_title: "#woman #hugged #licked  #myear #finally #i # had #give #hardy said."
publisher: "moviemax.in"
canonical_url: "https://moviemax.in/news/158185/woman-hugged-licked-myear-finally-i-had-give-hardy-said"
published_at: "2023-10-30T22:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fdfbdf01f9_moveee_1.jpg"
keywords: []
---

# #hardy  | ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ചു; ചെവി നക്കി;അവസാനം വഴങ്ങേണ്ടി വന്നു .തുറന്നു പറച്ചിലുമായി ഹാർഡി 

> **Lead Summary:** **സം**ഗീത ലോകത്തെ മിന്നും താരമാണ് ഹാര്‍ഡി സന്ധു. പഞ്ചാബി സിനിമയിലേയും മുന്‍നിര താരമാണ് ഹാര്‍ഡി സന്ധു. ബോളിവുഡിലും ഹാര്‍ഡി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

## Article Content

**സം**ഗീത ലോകത്തെ മിന്നും താരമാണ് ഹാര്‍ഡി സന്ധു. പഞ്ചാബി സിനിമയിലേയും മുന്‍നിര താരമാണ് ഹാര്‍ഡി സന്ധു. ബോളിവുഡിലും ഹാര്‍ഡി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അഭിനയത്തിലും സംഗീതത്തിലുമെല്ലാം ഒരുപോലെ കയ്യൊപ്പ് ചാര്‍ത്താന്‍ ഹാര്‍ഡിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ ആദ്യത്തെ ഇന്ത്യന്‍ ടൂറിലാണ് ഹാര്‍ഡി.

ഇതിനിടെ ഇപ്പോഴിതാ തനിക്കുണ്ടായൊരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ഡി. തനിക്കെതിരെ ഒരിക്കല്‍ ഒരു മധ്യവയസ്‌കയില്‍ നിന്നുമുണ്ടായ ദുരനുഭവമാണ് ഹാര്‍ഡി സന്ധു വെളിപ്പെടുത്തിയത്.

താരം നടത്തുന്ന തുറന്ന് പറച്ചിലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ മാറുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടക്കുന്നത്.

ഒരു വിവാഹത്തിന്റെ ഭാഗാമായി പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു ഹാര്‍ഡി സന്ധു.താന്‍ പാട്ടു പാടിക്കൊണ്ടിരിക്കെ മുന്നിലൊരു സ്ത്രീ ഡാന്‍സ് കളിക്കുന്നുണ്ടായിരുന്നുവെന്നും പെട്ടെന്ന് അവര്‍ തന്നോടൊപ്പം വേദിയില്‍ വന്ന് ഡാന്‍സ് കളിച്ചോട്ടെ എന്ന് ചോദിച്ചുവെന്നുമാണ് ഹാര്‍ഡി പറയുന്നത്.

എന്നാല്‍ അവരെ അനുവദിച്ചാല്‍ ബാക്കിയുള്ളവരും അതേ ആവശ്യവുമായി വരുമെന്നതിനാല്‍ ആ ആവശ്യം അംഗീകരിക്കാന്‍ ഹാര്‍ഡി ഒരുക്കമായിരുന്നില്ല.

പക്ഷെ അവര്‍ പിന്മാറാന്‍ തയ്യാറായില്ല. ഇതോടെ താന്‍ വഴങ്ങുകയായിരുന്നുവെന്നാണ് ഹാര്‍ഡി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158185/woman-hugged-licked-myear-finally-i-had-give-hardy-said)