---
title: "#MridulaVijay  |  ചിന്തിക്കാൻ പോലും ആകാത്ത അവസ്ഥയാണ് അത്രയും പെയിൻഫുൾ ആണ്; അവസ്ഥ വിവരിച്ച് മൃദുല വിജയ്"
english_title: "#state  #not #even #thinking  #painful #MridulaVijay #describes #situation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158162/state-not-even-thinking-painful-mridulavijay-describes-situation"
published_at: "2023-10-30T20:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fcbe2ce22b_mrudula_6.jpg"
keywords: []
---

# #MridulaVijay  |  ചിന്തിക്കാൻ പോലും ആകാത്ത അവസ്ഥയാണ് അത്രയും പെയിൻഫുൾ ആണ്; അവസ്ഥ വിവരിച്ച് മൃദുല വിജയ്

> **Lead Summary:** മലയാളികൾക്ക് വളരെ സുപരിചിതമാണ് നടി മൃദുല വിജയ്. സീരിയലുകളിലൂടെ ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് മൃദുലയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചിട്ടുണ്ട്. ജീവിതത്തിലുണ്ടാകുന്ന ചെറിയ വിശേഷങ്ങൾ പോലും മൃദുല അറിയിക്കാറുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു അപകടത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മൃദുല.

## Article Content

മലയാളികൾക്ക് വളരെ സുപരിചിതമാണ് നടി മൃദുല വിജയ്. സീരിയലുകളിലൂടെ ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് മൃദുലയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചിട്ടുണ്ട്. ജീവിതത്തിലുണ്ടാകുന്ന ചെറിയ വിശേഷങ്ങൾ പോലും മൃദുല അറിയിക്കാറുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു അപകടത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മൃദുല.

തന്റെ കാലിന്റെ ചിരട്ട തെന്നിയതും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചുമാണ് മൃദുല വീഡിയോയിൽ സംസാരിക്കുന്നത്. ഒരു ദുഃഖ വാർത്ത അറിയിക്കാനാണ് ഈ വീഡിയോ. നമ്മുടെ എല്ലാ കാര്യങ്ങളും നമ്മൾ പ്രേക്ഷകരോട് ഷെയർ ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഇതും ഷെയർ ചെയ്യാമെന്ന് കരുതുന്നത് എന്നാണ് മൃദുലയും യുവയും പറഞ്ഞത് . ‘സംഭവം എന്താണ് എന്ന് വച്ചാൽ എന്റെ കാൽ മുട്ടിന്റെ ചിരട്ട പണ്ടുമുതലേ തെന്നിപോകുമായിരുന്നു. ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് ചിരട്ട ആദ്യമായി തെന്നുന്നത്.

എനിക്ക് ലിഗ്മെന്റ് പ്രശ്നവും ഉണ്ട്. വീട്ടിൽ നിൽക്കുന്ന സമയത്താണ് ആദ്യമായി എനിക്ക് ഇത് ഉണ്ടാകുന്നത്. കളിച്ചു കൊണ്ട് നിന്നതിന്റെ ഇടയ്ക്കാണ് സംഭവം. ഞാൻ ജസ്റ്റ് തിരഞ്ഞപ്പോഴാണ് മുട്ടും തിരിയുന്നത്. പിന്നെ ഇടക്കിടക്ക് ഇത് തിരിഞ്ഞു പോകും. ഡാൻസ് പ്രാക്ടീസിന്റെ ഇടക്കും ഇത് ഉണ്ടാകും. ഇത് തിരിയുക എന്നത് ചിന്തിക്കാൻ പോലും ആകാത്ത അവസ്ഥയാണ് അത്രയും പെയിൻഫുൾ ആണ്.

ഇടക്കിടക്ക് വന്നുവന്ന് ഇത് ഇപ്പോൾ ശീലമായി മറ്റൊന്ന്,എഴുന്നേൽക്കാൻ വയ്യാതെ നിലത്ത് കിടന്നുപോകും അതാണ് ഈ അവസ്ഥ. പക്ഷെ ഇത്തവണ തിരിഞ്ഞപ്പോൾ സംഭവം കുറച്ചു സീനായി. താഴെ വീണ സമയത്തുതന്നെ മനസ്സിലായി ആശുപത്രിയിൽ പോകാതെ ശരിയാകില്ലെന്ന്. എംആർഐ സ്കാൻ ചെയ്തു നോക്കി. ചിരട്ടയിലും ലിഗ്‌മെന്റിലും വിഷയങ്ങൾ കണ്ടെത്തി. രണ്ടുമുട്ടിനും ഓപ്പറേഷൻ വേണമെന്ന് ആദ്യസമയം പറഞ്ഞതാണ്.

എന്നാൽ ആയുർവേദ ട്രീറ്റ്‌മെന്റ് കൊണ്ട് അന്ന് സംഭവം ക്ലിയർ ആയതാണ്. ഇപ്പോൾ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു. പഞ്ചകർമ്മയും ഫിസിയോയും ചെയ്യുന്നുണ്ട്. ഭാഗ്യം കൊണ്ടാണ് ലിഗ്‌മെന്റിന് വലിയ പ്രശ്നങ്ങൾ വരാതെ ഇരുന്നത്. സർജറി വേണ്ടി വന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം. ഇപ്പോഴും ചികിത്സ തുടരുകയാണ് മൃദുല പറഞ്ഞത്

### Related Links & Sources
- [Original Story Source](https://moviemax.in/news/158162/state-not-even-thinking-painful-mridulavijay-describes-situation)