---
title: "#Sathyaraj | കട്ടപ്പ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു; പാകിസ്താനിൽ വരെ കട്ടപ്പ ആരാധകരെ കണ്ടു, സത്യരാജ് "
english_title: "#kattappa #created #great #changes #Sathyaraj #met #Kattappafans #Pakistan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158129/kattappa-created-great-changes-sathyaraj-met-kattappafans-pakistan"
published_at: "2023-10-30T17:34:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f9e84adb31_sathyaraj.jpg"
keywords: []
---

# #Sathyaraj | കട്ടപ്പ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു; പാകിസ്താനിൽ വരെ കട്ടപ്പ ആരാധകരെ കണ്ടു, സത്യരാജ് 

> **Lead Summary:** **[ തെ**ന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരത്തിൽ നിന്ന് ലോക പ്രശസ്തിയിലേക്ക് നടൻ സത്യരാജിനെ എത്തിച്ചത് ബാഹുഹലി സീരീസാണ്.

## Article Content

**[ തെ**ന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരത്തിൽ നിന്ന് ലോക പ്രശസ്തിയിലേക്ക് നടൻ സത്യരാജിനെ എത്തിച്ചത് ബാഹുഹലി സീരീസാണ്.

ചിത്രത്തിലെ വളരെ ശക്തമായ കഥാപാത്രമായ കട്ടപ്പയായി എത്തിയതിന് ശേഷം ആ പേരിലാണ് ലോകമെമ്പാടും നടനെ അറിയപ്പെടുന്നത്. ഇപ്പോഴിതാ ബാഹുബലി തനിക്കു നൽകിയ നേട്ടത്തെ കുറിച്ച് തുറന്നു പറയുകയാണ് സത്യരാജ്. മാതൃഭൂമിയോടായിരുന്നു നടന്റെ പ്രതികരണം.

'കട്ടപ്പയ്ക്ക് ശേഷം പ്രതിഫലം കൂടി എന്നതാണ് പ്രധാന മാറ്റം. ബാഹുബലിക്ക് മുമ്പും തിരക്കുണ്ടായിരുന്നു. എന്നാൽ ഇന്ത്യയൊന്നാകെ തിരിച്ചറിഞ്ഞത് കട്ടപ്പയ്ക്ക് ശേഷമാണ്.

അതിനുമുൻപ് തമിഴ്നാട്ടിലും കേരളത്തിലും കർണാടകയുടെ ഒരു ഭാഗത്തും മാത്രമായിരുന്നു എന്നെ അറിയുക. എന്നാൽ ബാഹുബലി വന്നതോടെ കഥയാകെ മാറി.

ഈയിടെ ഞാൻ ഫിജി ദ്വീപിൽ ഒരു സിനിമ ഷൂട്ടിന് പോയിരുന്നു. അവിടെ എന്നെ ആരും തിരിച്ചറിയില്ല എന്നായിരുന്നു എന്റെ ധാരണ. എന്നാൽ അതെല്ലാം തെറ്റി. അവിടെ കണ്ടവരെല്ലാം ''കട്ടപ്പ'' എന്നു വിളിച്ചായിരുന്നു എന്നെ വരവേറ്റത്.'

'ഒരു ദിവസം രാജമൗലി എനിക്കൊരു വീഡിയോ അയച്ചു. പാകിസ്താനിൽ നിന്നാണെന്നു തോന്നുന്നു. ബാഹുബലിയിൽ ആരേയാണ് ഇഷ്ടമെന്ന് ചോദിക്കുന്നതാണ് വീഡിയോ.

അവിടെയുള്ളവരെല്ലാം ഒരേ സ്വരത്തിൽ കട്ടപ്പ എന്നാണ് മറുപടി നൽകിയത്. കട്ടപ്പ എന്ന പേര് തന്നെ വ്യത്യസ്തമാണ്. അതുപോലെ, കട്ടപ്പയുടെ വേഷവും സ്റ്റൈലുമെല്ലാം. ഇതൊക്കെയാകും കട്ടപ്പയെ ഇഷ്ടപ്പെടാനുള്ള കാരണം,' സത്യരാജ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/158129/kattappa-created-great-changes-sathyaraj-met-kattappafans-pakistan)