---
title: "#ShineTomChacko  |  ഷൈൻ ടോം ചാക്കോ പ്രണയത്തിൽ; അഞ്ജാത സുന്ദരിയുമായുള്ള ഫോട്ടോ പങ്കുവച്ച് താരം"
english_title: "#ShineTomChacko #inlove #actor #shared #photo #unknownwomen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158066/shine-tom-chacko-in-love-the-actor-shared-a-photo-with-anjata-sundari"
published_at: "2023-10-30T13:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f6513ad002_shine_1.jpg"
keywords: []
---

# #ShineTomChacko  |  ഷൈൻ ടോം ചാക്കോ പ്രണയത്തിൽ; അഞ്ജാത സുന്ദരിയുമായുള്ള ഫോട്ടോ പങ്കുവച്ച് താരം

> **Lead Summary:** പ്രത്യേകം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടനാണ് ഷൈൻ ടോം ചാക്കോ. ഒരു ദിവസം പോലും ഷൂട്ടിങോ സിനിമയുമായി ബന്ധപ്പെട്ട ജോലികളോ ഇല്ലാതെ വിശ്രമിക്കുന്നതിനോട് ഷൈനിന് താൽപര്യമില്ല. ശേഷമാണ് ​ഗദ്ദാമയിലൂടെ അഭിനയത്തിലേക്ക് എത്തുന്നത്. അന്ന് തുടങ്ങി ഇന്ന് വരെ ഷൈനിന്റെ കരിയറിൽ ഒട്ടനവധി മനോഹര സിനിമകളും പ്രതിഭ തെളിയിക്കുന്ന പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്.

## Article Content

പ്രത്യേകം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടനാണ് ഷൈൻ ടോം ചാക്കോ. ഒരു ദിവസം പോലും ഷൂട്ടിങോ സിനിമയുമായി ബന്ധപ്പെട്ട ജോലികളോ ഇല്ലാതെ വിശ്രമിക്കുന്നതിനോട് ഷൈനിന് താൽപര്യമില്ല. ശേഷമാണ് ​ഗദ്ദാമയിലൂടെ അഭിനയത്തിലേക്ക് എത്തുന്നത്. അന്ന് തുടങ്ങി ഇന്ന് വരെ ഷൈനിന്റെ കരിയറിൽ ഒട്ടനവധി മനോഹര സിനിമകളും പ്രതിഭ തെളിയിക്കുന്ന പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്.

സിനിമാക്കാർക്ക് പരിചയമുള്ള ഷൈനും പ്രേക്ഷകർക്കും ആരാധകർക്കും പരിചയമുള്ള ഷൈനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് സിനിമാക്കാർ തന്നെ പറയാറുള്ളത്. അതിന് കാരണം ഷൈനനിന്റെ ഹൈപ്പർ ആക്ടീവ് പ്രകടനങ്ങളുള്ള അഭിമുഖങ്ങൾ തന്നെയാണ്. ഒട്ടുമിക്ക താരങ്ങളും ഇമേജ് കോൺഷ്യസായാണ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളതും അഭിപ്രായപ്രകടനങ്ങൾ നടത്താറുള്ളതും.

എന്നാൽ ഷൈൻ അങ്ങനെയല്ല. എല്ലാ കാര്യങ്ങളും തുറന്ന് പറയും. സോഷ്യൽമീഡിയയിലും സജീവമായ ഷൈൻ ഇപ്പോൾ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത് . കപ്പിൾ ഫോട്ടോയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ഒരു അഞ്ജാത സുന്ദരിയുമായി ചേർന്ന് നിൽക്കുന്ന ഷൈനാണ് ചിത്രത്തിലുള്ളത്.

ഒരു തരത്തിലുള്ള തലക്കെട്ടും നൽകാതെയാണ് ഷൈൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ അതിവേ​ഗത്തിൽ വൈറലാവുകയും ചെയ്തു. പ്രണയത്തിലാണെന്ന കാര്യം ഷൈൻ പറയാതെ പറയുകയാണോ എന്നാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ . പൊതുവെ തന്റെ പെൺസുഹൃത്തുക്കൾക്കൊപ്പം ഫോട്ടോയും റീൽസുമെല്ലാം നിരന്തരം ചെയ്യാറുള്ള നടനാണ് ഷൈൻ. ഒരു തവണ വിവാ​ഹിതനായ വ്യക്തിയാണ് ഷൈൻ. ആ ബന്ധത്തിൽ ഒരു കുഞ്ഞും ഷൈനിനുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158066/shine-tom-chacko-in-love-the-actor-shared-a-photo-with-anjata-sundari)