---
title: "# RajKundra  |  ബിസ്‌കറ്റ് മാത്രം കഴിച്ചാണ് ഞാന്‍ അവിടെ ജീവിച്ചത്; ജയിലിലെ അനുഭവം തുറന്ന്  പറഞ്ഞ് നടൻ രാജ് കുന്ദ്ര "
english_title: "#I lived #on #nothing #biscuits #ActorRajKundra  #talks #experience #prison"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158037/i-lived-on-nothing-biscuits-actorrajkundra-talks-experience-prison"
published_at: "2023-10-30T12:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f58a99774c_raj_1.jpg"
keywords: []
---

# # RajKundra  |  ബിസ്‌കറ്റ് മാത്രം കഴിച്ചാണ് ഞാന്‍ അവിടെ ജീവിച്ചത്; ജയിലിലെ അനുഭവം തുറന്ന്  പറഞ്ഞ് നടൻ രാജ് കുന്ദ്ര 

> **Lead Summary:** യുടി 69’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് വിവാദ നിര്‍മ്മാതാവും വ്യവസായിയുമായ ബോളിവുഡ് താരം രാജ് കുന്ദ്ര. നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ 63 ദിവസത്തോളം ആര്‍തര്‍ റോഡ് ജയിലില്‍ കിടന്ന തന്റെ ജീവിതമാണ് യുടി 69 എന്ന ചിത്രത്തിലൂടെ രാജ് കുന്ദ്ര പറയുന്നത്. ഇന്ന് നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

## Article Content

യുടി 69’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് വിവാദ നിര്‍മ്മാതാവും വ്യവസായിയുമായ ബോളിവുഡ് താരം രാജ് കുന്ദ്ര. നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ 63 ദിവസത്തോളം ആര്‍തര്‍ റോഡ് ജയിലില്‍ കിടന്ന തന്റെ ജീവിതമാണ് യുടി 69 എന്ന ചിത്രത്തിലൂടെ രാജ് കുന്ദ്ര പറയുന്നത്. ഇന്ന് നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

ഈ കുറ്റവാളികളെയെല്ലാം ഒന്നോ രണ്ടോ ജയിലുകളിലായി അടയ്ക്കും. 800 പേരെ പാര്‍പ്പിക്കേണ്ട ജയിലില്‍ 3000 പേരെ താമസിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഉണ്ടായിരുന്ന ബാരക്ക് 50 പേര്‍ക്ക് വേണ്ടിയായിരുന്നു. പക്ഷെ 250 പേരെയാണ് അവിടെ താമസിപ്പിച്ചത്.” ”രാത്രിയില്‍ എല്ലാവരും ഉറങ്ങാന്‍ കിടക്കുമ്പോള്‍ തറ കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ബാത്ത്‌റൂമില്‍ എങ്ങാനും പോകണമെന്ന് തോന്നിയാല്‍ കിടക്കുന്ന ആളുകളെ ചവിട്ടികൊണ്ട് പോകേണ്ടി വരും ”

ട്രെയ്‌ലറില്‍ കാണിക്കുന്നത് പോലെയുള്ള റോട്ടിയും വെള്ളം പോലെയുള്ള കറിയുമാണ് അവിടെ ലഭിക്കുക. ബിസ്‌കറ്റും വെള്ളവും കഴിച്ചാണ് ഞാൻ അവിടെ അതിജീവിച്ചത്. അവിടെയുള്ള പ്രൊവിഷന്‍ സ്റ്റോറില്‍ നിന്നാണ് ബിസ്‌കറ്റ് വാങ്ങിയത്. രണ്ട് മാസം കൊണ്ട് 17 കിലോയാണ് ഞാന്‍ കുറഞ്ഞത്” എന്നാണ് രാജ് കുന്ദ്ര പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158037/i-lived-on-nothing-biscuits-actorrajkundra-talks-experience-prison)