---
title: "#Kaithapram  |  എല്ലാവരെയും സഹായിക്കുന്ന സുരേഷ് ​ഗോപി എന്നോട് കാരുണ്യം കാണിച്ചിട്ടില്ല; കൈതപ്രം"
english_title: "#SureshGopi #who #helps #everyone #shown #nomercy #tome #Kaithapram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158028/sureshgopi-who-helps-everyone-shown-nomercy-tome-kaithapram"
published_at: "2023-10-30T12:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f4f2d9941c_suresh_and_kaithapram_1.jpg"
keywords: []
---

# #Kaithapram  |  എല്ലാവരെയും സഹായിക്കുന്ന സുരേഷ് ​ഗോപി എന്നോട് കാരുണ്യം കാണിച്ചിട്ടില്ല; കൈതപ്രം

> **Lead Summary:** സംഗീതലോകത്തെ ഒരു മഹാ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിൽ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കെ. ഇപ്പോൾ സുരേഷ് ​ഗോപിയെ കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. കാരുണ്യത്തെ കുറിച്ച് വലിയ വർത്തമാനമൊക്കെ പറയുമെങ്കിലും തന്നോട് ഇതുവരെ സുരേഷ് ​ഗോപി കാരുണ്യത്തോടെ പെരുമാറിയിട്ടില്ലെന്നാണ് കൈതപ്രം പറയുന്നത്.

## Article Content

സംഗീതലോകത്തെ ഒരു മഹാ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിൽ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കെ. ഇപ്പോൾ സുരേഷ് ​ഗോപിയെ കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. കാരുണ്യത്തെ കുറിച്ച് വലിയ വർത്തമാനമൊക്കെ പറയുമെങ്കിലും തന്നോട് ഇതുവരെ സുരേഷ് ​ഗോപി കാരുണ്യത്തോടെ പെരുമാറിയിട്ടില്ലെന്നാണ് കൈതപ്രം പറയുന്നത്.

എല്ലാവരെയും സഹായിക്കുന്ന സുരേഷ് ​ഗോപി പോലും എന്നോട് ചോദിച്ചിട്ടില്ല. . ഞാൻ നാല് ദിവസത്തേക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അറുപത് ലക്ഷം രൂപയാണ് പ്രതിഫലമായി ചോദിച്ചത്. അയാളുടെ സിനിമകൾക്ക് വേണ്ടി ഞാൻ എത്രയോ പാട്ടുകൾ എഴുതിയിട്ടുണ്ട്. സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതിയ റസാഖാണ് സുരേഷ് ​ഗോപിയോട് സംസാരിച്ചത്. ഇത്രയേയുള്ളു ഇവർക്കൊക്കെ കാരുണ്യം.

എന്നിരുന്നാലും സുരേഷ് ​ഗോപിയോട് എനിക്ക് വിരോധമൊന്നും ഇല്ല.അടുത്തിടെ അയാളുടെ ഒരു സിനിമയ്ക്ക് ഞാൻ പാട്ടെഴുതി. വിരോധത്തിലും സ്നേഹത്തിലുമൊന്നും കാര്യമില്ലെന്ന് മനസിലായി എനിക്ക് എന്നാണ് അദ്ദേഹം പറയുന്നത്. കൈതപ്രത്തിന്റെ വാക്കുകൾ വൈറലായതോടെ ചിലർ കൈതപ്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തി.

വയസുകാലത്ത് കൈതപ്രം പരദൂഷണം പറയുന്നുവെന്നാണ് ഒരു വിഭാ​ഗം കമന്റ് ചെയ്തത്. കൈതപ്പുറം ഫ്രീയായിട്ട് ആർക്കെങ്കിലും പാട്ട് എഴുതി കൊടുത്തിട്ടുണ്ടോ? ഇല്ലാലോ… അദ്ദേഹം 60 ലക്ഷം വാങ്ങിയാൽ 40 പാവങ്ങൾക്ക് പങ്കിട്ട് കൊടുക്കും. താങ്കൾക്ക് ഫ്രീയായി അഭിനയിച്ച് തന്നിട്ട് താങ്കൾ ആ പടം വിറ്റ് പണം കിട്ടിയാൽ പാവങ്ങൾക്ക് എന്ത് ഗുണം എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158028/sureshgopi-who-helps-everyone-shown-nomercy-tome-kaithapram)