നടൻ സഞ്ജയ് ദത്തിന്റെ കാൻസർ ബാധിതനാണെന്ന വാര്‍ത്ത അടുത്തിടെ താരം തന്നെയാണ് ആരാധകരോട് പങ്കുവച്ചത്. പ്രിയതാരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ രോഗബാധിതനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’ , എന്നാണ് ചിത്രത്തിനു താഴെ ആരാധകർ പറഞ്ഞത്.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ചിത്രത്തിൽ ഏറെ ക്ഷീണിതനായാണ് കാണപെടുന്നത്. അസുഖ ബാധിതനാണെന്ന കാര്യം സഞ്ജയ് ദത്ത് തന്നെയാണ് ആദ്യമായി പങ്കുവെച്ചത്. ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണെന്നും ജോലിയിൽ നിന്നും താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും സഞ്ജയ് ദത്ത് അറിയിച്ചിരുന്നു. മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് 2 ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കന്നഡ ചിത്രം കെജിഎഫ് 2 ആണ് മറ്റൊരു പ്രധാനചിത്രം. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂർത്തികരിച്ചിരുന്നു
Actor Sanjay Dutt has been diagnosed with cancer