മലയാളികളുടെ പ്രിയ താരമാണ് കാവ്യ മാധവൻ. മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരം . ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. നിരവധി നല്ല നല്ല കഥാപത്രങ്ങളാണ് താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചത് .
ഭർത്താവ് ദീലീപിന്റെ നായികയായിട്ടായിരുന്നു കാവ്യയുടെ തുടക്കം. ചിത്രത്തിലെ പ്രകടനത്തിന് ആ വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന് ശേഷം മികച്ച നിരവധി സിനിമകളും കഥാപാത്രങ്ങളും കാവ്യയെ തേടി എത്തുകയായിരുന്നു. പിന്നീട് മലായാള സിനിമയുടെ ഭാഗ്യതാരമായി നടി മാറുകയായിരുന്നു. മലയാളത്തിൽ മാത്രം സജീവമായിരുന്ന താരം ചെറിയ സമയം കൊണ്ട് തന്നെ മുൻനിര നായികമാരിൽ പ്രധാനിയായി മാറുകയായിരുന്നു.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ. അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് നടി വിവാഹിതയാവുന്നത്. ദിലീപിനോടൊപ്പം തന്നെയായിരുന്നു അവസാന ചിത്രവും. അടൂരിന്റെ പിന്നേയും എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
കാവ്യയുടെ ഇടവേള ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. സിനിമയിലേയ്ക്ക് തിരികെ വരണമെന്നാണ് ഇവരുടെ ആഗ്രഹം. വിവാഹശേഷം കുടുംബമായി ജീവിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കാവ്യയും നടിയുടെ സിനിമകളും ചർച്ചയാണ്. ഇന്നും മിനിസ്ക്രീനിൽ കാവ്യ മാധവൻ ചിത്രങ്ങൾ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. കൂടാതെ തന്നെ സോഷ്യൽ മീഡിയയിലും നടി സജീവമായ ചർച്ചയാവാറുണ്ട്. സമൂഹമാധ്യമങ്ങളിൽ അത്രയധികം സജീവമല്ല കാവ്യ. എന്നാൽ നിരവധി ഫാൻ പേജുകളുണ്ട്.
ഇവയെല്ലാം വളരെ ആക്ടീവാണ്. ഇതിലവൂടെയാണ് കാവ്യയുടെ വിശേഷങ്ങൾ പുറത്ത് വരുന്നത്. ദിലീപും സമൂഹമാധ്യമങ്ങളിൽ അധികം ആക്ടീവ് അല്ല. എന്നാൽ ഫാൻസ് പേജുകൾക്ക് നടനും ക്ഷാമമില്ല. സിനിമ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളുമെല്ലാം ഫാൻ പേജിലൂടെയാണ് പുറത്ത് വരുന്നത്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കാവ്യ മധാവന്റെ ഫാൻസ് പേജിൽ വന്ന കുറിപ്പാണ്. നടിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്നതാണിത്. കാവ്യ മാധവൻ ഗേൾസ് ഫാൻസ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ പഴയ ചിത്രത്തിനോടൊപ്പമുളള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
'' പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പിട്ടില്ലെങ്കിലും അക്കാലത്തും യുവതലമുറയെ കൈയിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്ന മലയാള സിനിമയ്ക്ക്. അവൾക്ക് ഭംഗിയ്ക്ക് ഒരു പൊട്ടും ഒരു കൺമഷിയും തന്നെ ധാരളം എന്നായിരുന്നു''... കുറിപ്പ്. കാവ്യയുടെ സിമ്പിൾ ലുക്കിലുള്ള ചിത്രമാണ് കുറിപ്പിനൊപ്പം പങ്കുിവെച്ചിരിക്കുന്നത്. ഈ ചിത്രം കുറിപ്പും വൈറലായിട്ടുണ്ട്.
മറ്റ് ആരെയങ്കിലും ഉദ്ദേശിച്ചാണോ ഈ പറഞ്ഞിരിക്കുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് കാവ്യയുടേയും ദിലീപിന്റേയും ദുബായിൽ നിന്നുള്ള ചിത്രം പുറത്ത് വന്നിരുന്നു.
ദിലീപ് ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങൾ വൈറലായത്. സ്റ്റൈലൻ ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെച്ചത്. താരങ്ങളുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.
താടിവെച്ച ഗെറ്റപ്പിലായിരുന്നു ദിലീപ് എത്തിയത്. സിമ്പിൾ ലുക്കിലാണ് കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മകൾ മഹാലക്ഷ്മിയുടേയും ദുബായിൽ നിന്നുളള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. കല്യാണ ശേഷം അഭിനയത്തിന് ഇടവേള കൊടുത്തുവെങ്കിലും പൊതുവേദിയിൽ ദിലീപിനോടൊപ്പം താരം പ്രത്യക്ഷപ്പെടാറുണ്ട്.
Content Highlight: The post on Kavya Madhavan's fan page went viral on social media.


































