#dileep | 'നമ്മുടെ ജീവിതത്തിൽ തന്നെ അടിക്കേണ്ട സിറ്റുവേഷൻ വന്നാൽ നമ്മൾ ആളെ എണ്ണിയല്ല അടിക്കുന്നത്; വീഴുന്നത് വരെ അടിക്കും' -ദിലീപ്

#dileep | 'നമ്മുടെ ജീവിതത്തിൽ തന്നെ അടിക്കേണ്ട സിറ്റുവേഷൻ വന്നാൽ നമ്മൾ ആളെ എണ്ണിയല്ല അടിക്കുന്നത്; വീഴുന്നത് വരെ അടിക്കും' -ദിലീപ്
2023-10-30T01:03:00 | By Athira V

2023ലെ ദിലീപിന്റെ രണ്ടാമത്തെ ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. വോയ്സ് ഓഫ് സത്യനാഥനാണ് ഈ വർഷം ദിലീപിന്റേതായി തിയേറ്ററുകളിലെത്തിയ ഒരു സിനിമ. റാഫി സംവിധാനം ചെയ്ത വോയ്സ് ഓഫ് സത്യനാഥൻ നർമ്മത്തിന് പ്രധാന്യം നൽകി ഒരുക്കിയ എന്റർടെയ്മെന്റ് സിനിമയായിരുന്നു. 

റാഫി-ദിലീപ് കൂട്ടുകെട്ടിൽ പതിവായി ഉണ്ടാകാറുള്ള ചേരുവകളെല്ലാം വോയ്സ് ഓഫ് സത്യനാഥനിലുമുണ്ടായിരുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരു കാലത്ത് റൺവേ, ചെസ്, ഡോൺ പോലുള്ള മാസ് സിനിമകളും കുടുംബചിത്രങ്ങൾക്കൊപ്പം ദിലീപ് ചെയ്തിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്തരമൊരു സിനിമ ​​ദിലീപിൽ നിന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ ബാന്ദ്ര സിനിമയുടെ പ്രഖ്യാപനം വന്നപ്പോൾ മുതൽ പ്രേക്ഷകർ ത്രില്ലിലാണ്. രാമലീലയ്ക്ക് ശേഷം അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന സിനിമ കൂടിയാണ് ബാന്ദ്ര. 

തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ നായികയാകുന്നുവെന്നതും ബാന്ദ്രയ്ക്കായി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിച്ചു. ദിലീപ്-തമന്ന ചിത്രം നവംബർ 10ന് തിയറ്ററുകളിലെത്തും. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ദിലീപും ബാന്ദ്ര ടീമും നടത്തിയ പ്രസ്മീറ്റിൽ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

സിനിമയിലെ ഫൈറ്റ് സീനുകളെ കുറിച്ചും അലക്സാണ്ടർ ഡൊമിനിക്ക് എന്ന തന്റെ കഥാപാത്രത്തെ കുറിച്ചും ദിലീപ് സംസാരിച്ചു. സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ചിത്രത്തിലെ ഫൈറ്റ് സീനുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. അൻപറിവാണ് സ്റ്റണ്ട് കൊറിയോ​ഗ്രഫി സിനിമയ്ക്കായി ചെയ്തിരിക്കുന്നത്.

സ്റ്റണ്ട് സീനുകളിൽ ഒറ്റയ്ക്ക് നിന്ന് മുപ്പതോളം ആളുകളുമായി ഫൈറ്റ് ചെയ്യുന്ന രം​ഗങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ജീവിതത്തിൽ തന്നെ അടിക്കേണ്ട സിറ്റുവേഷൻ വന്നാൽ നമ്മൾ ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത് എന്നാണ് മറുപടിയായി ദിലീപ് പറഞ്ഞത്.

'ഒരു അവസ്ഥയുണ്ടാകുമ്പോൾ അത് നമ്മുടെ ജീവിതത്തിൽ തന്നെ ഒരു അവസ്ഥയുണ്ടാകുമ്പോൾ അടിക്കേണ്ട സിറ്റുവേഷൻ വന്നാൽ നമ്മൾ ആളെ എണ്ണിയല്ല അടിക്കുന്നത്. അതുകൊണ്ട് തന്നെ അടിച്ചുപോകും. വീഴുന്നത് വരെ അടിക്കും. അത്രയേയുള്ളു ബാന്ദ്രയിലും. അതൊരു സിനിമയാകുമ്പോൾ കുറച്ച് സിനിമാറ്റിക്കാകും. അല്ലെങ്കിൽ നാടൻ അടി കാണാൻ പോയതുപോലെയാകും. നാടൻ അടി ടിവി തുറന്ന് കഴിഞ്ഞാൽ നമുക്ക് കാണാം.

'ഓടിച്ചിട്ട് അടി അടക്കം കാണാം. ബാന്ദ്രയിലെ ഒരു ഫൈറ്റ് തന്നെ പത്ത് പതിനഞ്ച് ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. അൻപറിവാണ് സ്റ്റണ്ട് കൊറിയോ​ഗ്രാഫ് ചെയ്തത്. തിയേറ്ററിൽ ഇരുന്ന് കാണുമ്പോൾ ആളുകൾക്ക് അത് ഫീൽ ചെയ്യാൻ വേണ്ടിയാണ്.' 'ഇതൊരു റിയലിസ്റ്റിക്ക് സിനിമയല്ല. സിനിമാറ്റിക്കാണ്. രണ്ടര മണിക്കൂർ ഇൻവസ്റ്റ് ചെയ്ത് ആളുകൾ സിനിമ കാണാൻ തിയേറ്ററിൽ വരുമ്പോൾ അവർക്ക് ഹരമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ബാന്ദ്രയിൽ റിയലിസ്റ്റിക്കായിട്ടുള്ള ഇമോഷൻസുണ്ട്. പഞ്ച് ഡയലോ​ഗ് പറയുന്ന ഹീറോ എന്ന തരത്തിലൊന്നുമല്ല ബാന്ദ്രയിലെ കഥാപാത്രം എത്തുന്നത്.' 

'ആ കഥാപാത്രം ഒരോ സാഹചര്യം ഫേസ് ചെയ്ത് പോകുമ്പോൾ ആവശ്യമായ ഇടങ്ങളിൽ പറയേണ്ടത് പറഞ്ഞ് പോകുന്നുവെന്ന് മാത്രമെന്നാണ്', അലക്സാണ്ടർ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിച്ച് ദിലീപ് പറഞ്ഞത്. മുടി നീട്ടി വളർത്തി മുബൈ ഡോൺ സ്റ്റൈലിലാണ് ബാന്ദ്രയിൽ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രണയത്തിനും ബാന്ദ്ര സിനിമയിൽ വലിയൊരു പ്രാധാന്യമുണ്ടെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഏറ്റവും മോശമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും രാംലീല പോലുള്ള സിനിമ ചെയ്ത് സൂപ്പർ ഹിറ്റാക്കിയ കൂട്ടുകെട്ടാണ് ദിലീപും അരുൺ ​ഗോപിയും അതുകൊണ്ട് തന്നെയാണ് ബാന്ദ്രയുടെ റിലീസിന് വേണ്ടി ആരാധകർ കാത്തിരിക്കുന്നതും. 

Content Highlight: #upcoming #movie #bandra #dileep #anbarivu #stunt #choreography

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup