---
title: "#AparnaandJeeva |  ഇത് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ; പുതിയ സന്തോഷം പങ്കു വച്ച് അപർണയും ജീവയും"
english_title: "#our #favorite #Aparna #Jeeva #share #new #happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157901/our-favorite-aparna-jeeva-share-new-happiness"
published_at: "2023-10-29T19:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e6a0f414a0_aparna_and_jeeva.jpg"
keywords: []
---

# #AparnaandJeeva |  ഇത് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ; പുതിയ സന്തോഷം പങ്കു വച്ച് അപർണയും ജീവയും

> **Lead Summary:** സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ അവതാരകരായി എത്തിയാണ് ഇവർ പ്രേക്ഷകർക്ക് പരിചിതരാകുന്നത്. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് അപർണയും ജീവയും. ഇവർ തങ്ങളുടെ യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് .

## Article Content

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ അവതാരകരായി എത്തിയാണ് ഇവർ പ്രേക്ഷകർക്ക് പരിചിതരാകുന്നത്. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് അപർണയും ജീവയും. ഇവർ തങ്ങളുടെ യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് .

അപർണയുടെ പേരിലാണ് യൂട്യൂബ് ചാനലുള്ളത്. എന്നാൽ വീഡിയോകളിലെല്ലാം ജീവയും ഒപ്പമുണ്ടാകാറുണ്ട്. ഇടക്കാലത്ത് ഇരുവരും യൂട്യൂബിൽ നിന്നും മാറി നിന്നിരുന്നു. ഇവരുടെ വീഡിയോകൾ കൈകാര്യം ചെയ്തിരുന്ന ടീമുമായി ഉണ്ടായ ചില  അഭിപ്രായഭിന്നതകളായിരുന്നു ഇതിന് കാരണം അതിനു ശേഷം ഏതാനും മാസങ്ങൾക്ക് മുൻപാണ് പുതിയ ചാനലുമായി ഇവർ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പുതിയ ചാനലും ഹിറ്റായി മാറി. ഇതിന് ആരാധകർക്കെല്ലാം നന്ദി പറഞ്ഞ് ജീവയും അപർണയും എത്തിയിരുന്നു.

ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ജീവയും അപർണയും. മറ്റൊന്നുമല്ല പുതിയ ചാനലിന് സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലെ രണ്ടാമത്തെ യൂട്യൂബ് ചാനല്‍ സില്‍വര്‍ പ്ലേ ബട്ടൺ ആണ് ഇത്. ഇതാണ് ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടതാവാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ ഇത് ഞങ്ങള്‍ ഇന്റര്‍നാഷണലി

എന്നാണ് അസർബൈജാനിലെ ആരുമില്ലാത്ത ഒരു റോഡിൽ നിന്നും സിൽവർ പ്ലേ ബട്ടൺ കാണിച്ചു കൊണ്ട് ജീവയും അപർണയും പറഞ്ഞത് . അതിന് നിങ്ങള്‍ തന്ന സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടം ഇത് നിങ്ങളുടെ മുന്നില്‍ വെച്ച് ഓപ്പണ്‍ ചെയ്യണമെന്നുണ്ടായിരുന്നു. ഇതാദ്യമായാണ് നടുറോഡില്‍ വെച്ച് ഇത് ഓപ്പണ്‍ ചെയ്യുന്നത്. ജീവയും അപർണയും പറഞ്ഞു.നിരവധി പേരാണ് ഇവരുടെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇത് നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെയാണെന്നാണ് ആരാധകർ കമന്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157901/our-favorite-aparna-jeeva-share-new-happiness)