---
title: "#Deepika  |   ഇപ്പോഴും വിഷാദരോഗത്തിന് ചികിത്സയിലാണ്: തുറന്ന് പറഞ്ഞ് ദീപിക"
english_title: "#Still #under #treatment #depression #Deepika #opensup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157844/still-under-treatment-depression-deepika-opensup"
published_at: "2023-10-29T14:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e25555cc0c_deepika_and_ranveer.jpg"
keywords: []
---

# #Deepika  |   ഇപ്പോഴും വിഷാദരോഗത്തിന് ചികിത്സയിലാണ്: തുറന്ന് പറഞ്ഞ് ദീപിക

> **Lead Summary:** തനിക്ക് വിഷാദ രോഗം ബാധിച്ച വിവരം തുറന്നു പറഞ്ഞിട്ടുള്ള താരമാണ് നടി ദീപിക പദുക്കോണ്‍. എട്ടുമാസത്തോളം താന്‍ സ്‌ട്രെസ്സും വേദനയും അനുഭവിച്ചിട്ടുണ്ടെന്ന് താരം തുറന്നു പറഞ്ഞിരുന്നു . വിഷാദവസ്ഥയില്‍ തന്നോടൊപ്പം ക്ഷമയോടെ കൂടെ നിന്നയാളാണ് ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക . കോഫി വിത്ത് കരണ്‍ ഷോയില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴും വിഷാദത്തിന് ചികിത്സയിലാണ് ദീപിക എന്നും പറഞ്ഞു .

## Article Content

തനിക്ക് വിഷാദ രോഗം ബാധിച്ച വിവരം തുറന്നു പറഞ്ഞിട്ടുള്ള താരമാണ് നടി ദീപിക പദുക്കോണ്‍. എട്ടുമാസത്തോളം താന്‍ സ്‌ട്രെസ്സും വേദനയും അനുഭവിച്ചിട്ടുണ്ടെന്ന് താരം തുറന്നു പറഞ്ഞിരുന്നു . വിഷാദവസ്ഥയില്‍ തന്നോടൊപ്പം ക്ഷമയോടെ കൂടെ നിന്നയാളാണ് ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക . കോഫി വിത്ത് കരണ്‍ ഷോയില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴും വിഷാദത്തിന് ചികിത്സയിലാണ് ദീപിക എന്നും പറഞ്ഞു .

”കുഴപ്പമില്ല, അതിനെ കുറിച്ച് മറക്കൂ. അല്ലെങ്കില്‍ നമുക്ക് ആ ഒഴുക്കിന് അനുസരിച്ച് നീങ്ങാമെന്ന് രണ്‍വീര്‍ എന്നോടു പറഞ്ഞു. അന്ന് എന്റെ അവസ്ഥ രണ്‍വീറിന് അത്ര നന്നായി അറിയില്ലായിരുന്നു.” ”എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അറിയാം. എപ്പോഴും ക്ഷമയോടെ എന്റെ അരികില്‍ ഉണ്ടായിരുന്നു, രണ്‍വീര്‍ എന്ന വ്യക്തി എന്താണെന്ന് ആ സമയമാണ് ഞാന്‍ മനസിലാക്കിയത്” എന്നും ദീപിക പറഞ്ഞൂ . അന്ന് എന്ത് ചെയ്യണമെന്ന് അറിയാത്ത രീതിയില്‍ നഷ്ടപ്പെട്ടു പോയ അവസ്ഥകളുണ്ടായിട്ടുണ്ട് രണ്‍വീറും തുറന്നു പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/157844/still-under-treatment-depression-deepika-opensup)