---
title: "റിലീസിന് മുമ്പേ 250 കോടി ക്ലബ്ബില്‍ കയറി പുഷ്പ"
english_title: "Before its release, Pushpa entered the Rs 250 crore club"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15780/before-its-release-pushpa-entered-the-rs-250-crore-club"
published_at: "2021-12-13T10:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6d7f73774f_.jpg"
keywords: []
---

# റിലീസിന് മുമ്പേ 250 കോടി ക്ലബ്ബില്‍ കയറി പുഷ്പ

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അല്ലു അര്‍ജുന്‍ . താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത് . ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്ന പുഷ്പ നിര്‍മ്മിക്കുന്നത് സുകുമാര്‍ ആണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ഫഹദ് ഫാസില്‍ എത്തുന്നു എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്ന കാര്യമാണ്.

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അല്ലു അര്‍ജുന്‍ . താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത് . ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്ന പുഷ്പ നിര്‍മ്മിക്കുന്നത് സുകുമാര്‍ ആണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ഫഹദ് ഫാസില്‍ എത്തുന്നു എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്ന കാര്യമാണ്.

ചിത്രത്തിന്റെ ടീസറും ട്രെയിലറും പാട്ടുകളുമെല്ലാം ഹിറ്റായി മാറിയിരിക്കുകയാണ്. വന്‍ ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് മുന്‍പ് തന്നെ പുഷ്പ വമ്പന്‍ നേട്ടങ്ങള്‍ കൊയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റിലീസിന് മുമ്പ് തന്നെ പുഷ്പ 250 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒടിടി, സാറ്റലൈറ്റ്, ഓഡിയോ വീഡിയോ അവകാശങ്ങളിലൂടെയാണ് പുഷ്പ 250 കോടി നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ 70 കോടിയാണ് പ്രതിഫലം വാങ്ങിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗമായ പുഷ്പ ദ റൈസ് ഡിസംബര്‍ 17 നാണ് റിലീസ് ചെയ്യുന്നത്. 250 കോടിയാണ് ചിത്രത്തിന്റെ മുടക്കമുതല്‍ എന്നാണ് റിപ്പോര്‍

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ സമാന്ത ചുവടുവച്ച ഗാനം ഇന്നലെയാണ് പുറത്ത് വന്നത്. രമ്യ നമ്പീശന്‍ ആണ് പാട്ടിന്റെ മലയാളം പതിപ്പ് പാടിയിരിക്കുന്നത്.

ചിത്രത്തില്‍ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് എത്തുന്നത്. മൊട്ടത്തലയും കട്ടിമീശയുമായുള്ള ഫഹദിന്റെ ലുക്ക് ചര്‍ച്ചയായി മാറിയിരുന്നു. ഫഹദിന്റെ  ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ.

### Related Links & Sources
- [Original Story Source](https://moviemax.in/news/15780/before-its-release-pushpa-entered-the-rs-250-crore-club)