---
title: "#photo | ഒരേപോലുള്ള ഷര്‍ട്ട്; കമല്‍ഹാസന്റെയും വിജയുടെയും ലോകേഷിന്റെയും ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു"
english_title: "#photo #KamalHaasan #Vijay #Lokesh #matching #shirts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157704/photo-kamalhaasan-vijay-lokesh-matching-shirts"
published_at: "2023-10-28T21:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d31fdcf550_leoo.jpg"
keywords: []
---

# #photo | ഒരേപോലുള്ള ഷര്‍ട്ട്; കമല്‍ഹാസന്റെയും വിജയുടെയും ലോകേഷിന്റെയും ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു

> **Lead Summary:** ** ലോ**കേഷ് കനകരാജും വിജയുടെയും ഒന്നിച്ച ലിയോ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. കമല്‍ഹാസൻ നായകനായ വിക്രം എന്ന ചിത്രമാണ് ലോകേഷ് കനകരാജ് ഇതിനു മുമ്പ് സംവിധാനം ചെയ്ത് വൻ ഹിറ്റാക്കി മാറ്റിയിരുന്നത്.

## Article Content

** ലോ**കേഷ് കനകരാജും വിജയുടെയും ഒന്നിച്ച ലിയോ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. കമല്‍ഹാസൻ നായകനായ വിക്രം എന്ന ചിത്രമാണ് ലോകേഷ് കനകരാജ് ഇതിനു മുമ്പ് സംവിധാനം ചെയ്ത് വൻ ഹിറ്റാക്കി മാറ്റിയിരുന്നത്.

ഇപ്പോഴിതാ വിജയുടെയും കമല്‍ഹാസന്റെയും ലോകേഷ് കനകരാജിന്റെയും ഫോട്ടോകള്‍ ചേര്‍ത്തുവെച്ചത് സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഒരേപോലുള്ള ഷര്‍ട്ടാണ് മൂവരും ധരിച്ചിരിക്കുന്നതെന്നതാണ് ആ ഫോട്ടോയെ കൗതുകമുള്ളതാക്കുന്നത്.

വിജയുടെ ലിയോ ആകെ 461 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഏഴ് ദിവസങ്ങളിലാണ് ലിയോ ഇത്തരത്തിൽ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നത് തമിഴകത്ത് റെക്കോര്‍ഡാണ് എന്ന് ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്ററില്‍ വ്യക്തമാക്കുന്നു. വിജയ്‍യുടെ ലിയോ കേരളത്തില്‍ 50 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും ഇന്ന് പുറത്തുവന്നിരുന്നു.

വേഗത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡും വിജയുടെ ലിയോയുടെ പേരിലാണ്. തമിഴ്നാട്ടില്‍ വിജയുടെ നാലാം നൂറ് കോടി ക്ലബായിരിക്കുകയാണ് ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം നേരത്തെ ലിയോ മറികടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/157704/photo-kamalhaasan-vijay-lokesh-matching-shirts)