---
title: "#aishwaryaramsai | അഭിനയത്തിൽ നാട്ടിൻ പുറത്തുകാരി; ജീവിതത്തിൽ മോഡേൺ,  താരത്തിന്റെ  പുതിയ പോസ്റ്റ് വൈറലാകുന്നു"
english_title: "#native #outsider #acting #modern #life #star's #new #post #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157668/native-outsider-acting-modern-life-stars-new-post-viral"
published_at: "2023-10-28T18:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d06aed9621_moveeserial.jpg"
keywords: []
---

# #aishwaryaramsai | അഭിനയത്തിൽ നാട്ടിൻ പുറത്തുകാരി; ജീവിതത്തിൽ മോഡേൺ,  താരത്തിന്റെ  പുതിയ പോസ്റ്റ് വൈറലാകുന്നു

> **Lead Summary:** **** താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തങ്ങളുടെ ആ രാധകരുമായി നിരന്തരം ബന്ധപ്പെടാനും തങ്ങള്‍ ജീവിതത്തില്‍ എന്താണെന്ന് അറിയിക്കാനുമൊക്കെ താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കും.

## Article Content

**** താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തങ്ങളുടെ ആ രാധകരുമായി നിരന്തരം ബന്ധപ്പെടാനും തങ്ങള്‍ ജീവിതത്തില്‍ എന്താണെന്ന് അറിയിക്കാനുമൊക്കെ താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കും.

ഒപ്പം പുതിയ അവസരങ്ങള്‍ ലഭിക്കാനും തങ്ങളുടെ എക്‌സ്‌പ്ലോര്‍ ചെയ്യാത്ത കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുമൊക്കെ താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് മോശം വശവുമുണ്ട്. താരങ്ങള്‍ക്ക് നിരന്തരം സദാചാര ആക്രമണവും ബോഡി ഷെയ്മിംഗുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരാറുണ്ട്.

ചിലപ്പോഴൊക്കെ തങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ഇമേജിന് യോജിക്കാത്ത ഓഫ് സ്‌ക്രീന്‍ ഇമേജിന്റെ പേരിലും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടാറുണ്ട്.

ഇപ്പോഴിതാ സമാനമായ വിമര്‍ശനം നേരിടുകയാണ് ഐശ്വര്യ റംസായി.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഐശ്വര്യ. എന്നാല്‍ സ്‌ക്രീനിലെ കല്യാണിയില്‍ നിന്നും ഒരുപാട് മാറ്റമുണ്ട് ജീവിതത്തിലെ ഐശ്വര്യയ്ക്ക്.

മൗനരാഗത്തില്‍ പാവം പിടിച്ച നാട്ടിന്‍പുറത്തുകാരിയാണെങ്കില്‍ ജീവിതത്തില്‍ മോഡേണ്‍ ആണ് ഐശ്വര്യ. താരം പങ്കുവെക്കാറുള്ള റീലുകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് ബോള്‍ഡ് ലുക്കിലാണ് ചിത്രങ്ങളില്‍ ഐശ്വര്യ എത്തിയിരിക്കുന്നത്.

അധികം വൈകാതെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/157668/native-outsider-acting-modern-life-stars-new-post-viral)