---
title: "#hariprasannamurali  |   വീടിനടുത്തുള്ള കുട്ടികൾ എന്നെ കളിക്കാൻ പോലും കൂട്ടില്ലായിരുന്നു; തുറന്ന് പറഞ്ഞ് താരം"
english_title: "#children #near #house #would #not #even #play #withme #actor #openedup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157620/children-near-house-would-not-even-play-withme-actor-openedup"
published_at: "2023-10-28T15:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cd812dd9fa_hari_1.jpg"
keywords: []
---

# #hariprasannamurali  |   വീടിനടുത്തുള്ള കുട്ടികൾ എന്നെ കളിക്കാൻ പോലും കൂട്ടില്ലായിരുന്നു; തുറന്ന് പറഞ്ഞ് താരം

> **Lead Summary:** ചെറിയ വേഷങ്ങളിലൂടെയും ഒറ്റ സീനിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഹരി പ്രസന്ന മുരളി. സ്വന്തം പേരിനേക്കാൾ രസികനിലെ ഉണ്ണിക്കുട്ടൻ എന്ന് പറഞ്ഞാലാകും പ്രേക്ഷകർക്ക് താരത്തെ മനസിലാവുക. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വളരെ ചെറിയ വേഷത്തിൽ എത്തി കയ്യടി നേടിയ ഹരിക്ക് സോഷ്യൽമീഡിയ നൽകിയ പേരാണ് ഉണ്ണിക്കുട്ടൻ എന്നത്.

## Article Content

ചെറിയ വേഷങ്ങളിലൂടെയും ഒറ്റ സീനിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഹരി പ്രസന്ന മുരളി. സ്വന്തം പേരിനേക്കാൾ രസികനിലെ ഉണ്ണിക്കുട്ടൻ എന്ന് പറഞ്ഞാലാകും പ്രേക്ഷകർക്ക് താരത്തെ മനസിലാവുക. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വളരെ ചെറിയ വേഷത്തിൽ എത്തി കയ്യടി നേടിയ ഹരിക്ക് സോഷ്യൽമീഡിയ നൽകിയ പേരാണ് ഉണ്ണിക്കുട്ടൻ എന്നത്.

രസികന് പുറമെ മാടമ്പി, ഡോൺ, അണ്ണൻ തമ്പി തുടങ്ങിയ സിനിമകളിലും കുട്ടിച്ചാത്തൻ, മാംഗല്യം പോലുള്ള പരമ്പരകളിലും ഹരി അഭിനയിച്ചിട്ടുണ്ട്. രസികന് ശേഷം ഹരി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മാംഗല്യം പരമ്പരയിലെ അപ്പൂസ് എന്ന കഥാപാത്രത്തിലൂടെയാണ്.എന്നാൽ കഴിഞ്ഞ കുറേവർഷങ്ങളായി അഭിനയത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയാണ് ഹരി മുരളി.

ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഞാൻ പതിനഞ്ചാം വയസ്സിൽ അഭിനയം നിർത്തിയതാണ്. അഭിനയം പഠനത്തെ ബാധിക്കുന്നു എന്നു തോന്നിയപ്പോഴാണ് ആ തീരുമാനം എടുത്തത്. പഠിച്ചതൊക്കെ ബാംഗ്ലൂരിലാണ്. അതിനു ശേഷം ജോലിയുമായി ബന്ധപ്പെട്ടു യുഎ ഇ ലേക്കു പോയി.എഡിറ്റിങ്ങും എഴുത്തും ഒക്കെയാണ് എന്റെ ഇപ്പോഴത്തെ പരിപാടി ഹരി പറയുന്നു.

സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണം പഠനം മാത്രമായിരുന്നില്ല, മറ്റു ചിലതു കൂടിയുണ്ടായിരുന്നു എന്നും ഹരി പറഞ്ഞു. സീരിയലിൽ അഭിനയിക്കുന്നതു കൊണ്ടു ആളുകൾക്കു എന്റെ മുഖം പരിചിതമായിരുന്നു. വീടിനടുത്തുള്ള കുട്ടികൾ എന്നെ കളിക്കാൻ പോലും കൂട്ടില്ലായിരുന്നു. സ്കൂളിൽ പോയാലും കുട്ടികൾ സംസാരിക്കാതെ മാറി നിൽക്കും. എന്നെ വേറെ എന്തോ ആയിട്ടാണ് കുട്ടികളൊക്കെ കണ്ടത്.

ചിലപ്പോൾ അവർക്കു അഭിയിക്കുന്ന ആളാണ്, ജാഡയായിരിക്കും, പേടിയും മടിയുമൊക്കെ ആയിരുന്നിരിക്കാം. ഇതൊന്നും ഹാൻഡിൽ ചെയ്യാൻ പറ്റുന്ന പ്രായമായിരുന്നില്ല അന്ന്. ഇതുകൊണ്ടൊക്കെയാണ് ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനം ഞാൻ എടുത്തത്. എന്നാൽ നല്ല അവസരങ്ങൾ കിട്ടിയാൽ സിനിമയിലേക്കു തിരിച്ചു വരാൻ തന്നെയാണ് തീരുമാനമെന്നും ഹരി വ്യക്തമാക്കി. ആളുകൾ ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. അത് ഇല്ലാതാക്കരുത് എന്നാണ് ആഗ്രഹമെന്നും ഹരി മുരളി അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/157620/children-near-house-would-not-even-play-withme-actor-openedup)