---
title: "#viral  |  ലൈവിനിടെ ദേഹത്തേക്ക് പണമെറിഞ്ഞ് ആരാധകൻ; വൈറൽ ആയി ഗായകന്റെ പ്രതികരണം"
english_title: "#Fan #threw #money #body #during #live #singer's #reaction #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157598/fan-threw-money-body-during-live-singers-reaction-viral"
published_at: "2023-10-28T13:51:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cc52bad208_athif_2.jpg"
keywords: []
---

# #viral  |  ലൈവിനിടെ ദേഹത്തേക്ക് പണമെറിഞ്ഞ് ആരാധകൻ; വൈറൽ ആയി ഗായകന്റെ പ്രതികരണം

> **Lead Summary:** ഇന്ത്യയിൽ ഏറെ ആരാധകരുള്ള പാകിസ്താനി ​ഗായകനാണ് ആത്തിഫ് അസ്ലം. നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം തന്റെ സം​ഗീതപരിപാടിക്കിടെ ഒരു ആരാധകനോട് നടത്തിയ പ്രതികരണം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. എന്നാൽ നിരവധിപേരാണ് ആത്തിഫിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടെത്തിയിരിക്കുന്നത് . അമേരിക്കയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം.

## Article Content

ഇന്ത്യയിൽ ഏറെ ആരാധകരുള്ള പാകിസ്താനി ​ഗായകനാണ് ആത്തിഫ് അസ്ലം. നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം തന്റെ സം​ഗീതപരിപാടിക്കിടെ ഒരു ആരാധകനോട് നടത്തിയ പ്രതികരണം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. എന്നാൽ നിരവധിപേരാണ് ആത്തിഫിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടെത്തിയിരിക്കുന്നത് . അമേരിക്കയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം.

**
**

സോച്ച്താ ഹൂൻ കെ വോ കിത്നെ മസൂംതെ എന്ന ഗാനമാണ് ആതിഫ് വേദിയിൽ ആലപിച്ചത്. പാട്ട് കേട്ട് ആവേശഭരിതനായ ഒരു ആരാധകൻ ഗായകനു നേരെ നോട്ടുകൾ വലിച്ചെറിയുകയായിരുന്നു. ഇതോടെ ആത്തിഫ് പാട്ടുപാടുന്നത് പതിയെ നിർത്തുകയും വേദിയിൽവെച്ചുതന്നെ ആത്തിഫ് പ്രതികരിക്കുകയും ചെയ്തു.

ആ പണം തിരിച്ചെടുത്ത് ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കണമെന്നും പണം വലിച്ചെറിയുന്നത് അനാദരവാണെന്നുമാണ് ആത്തിഫ് പറഞ്ഞു . ഒപ്പം ആരാധകനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ആത്തിഫ് തന്നെയെറിഞ്ഞ പണം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ആതിഫിന്റെ പ്രതികരണം മാതൃകാപരമാണെന്നു കാണിച്ച് കൊണ്ട്

ആരാധകൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഇതാദ്യമായല്ല സ്റ്റേജ് പരിപാടികൾക്കിടെ താരങ്ങൾക്കുനേരെ ആരാധകർ വസ്തുക്കൾ വലിച്ചെറിയുന്നത്. മദ്യം, മുതൽ സെൽഫോൺ വരെയുള്ളവകൊണ്ട് താരങ്ങൾക്ക് ഏറുകിട്ടിയിട്ടുണ്ട് . ​അമേരിക്കയിൽ നടന്ന സം​ഗീതപരിപാടിക്കിടെ ഇത്തരമൊരു സംഭവം നടന്നപ്പോഴാണ് പണം തിരികെയെടുക്കാൻ ആത്തിഫ് ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157598/fan-threw-money-body-during-live-singers-reaction-viral)