---
title: "#sureshgopi | സോറി പറയാൻ ഞാൻ പല തവണ വിളിച്ചിട്ടും എടുത്തിട്ടില്ല, അച്ഛൻ എന്ന നിലയിൽ മാപ്പുപറയും; പ്രതികരണവുമായി സുരേഷ് ഗോപി"
english_title: "#sureshgopi #reaction #complaint #misbehaving #woman #journalist"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157534/sureshgopi-reaction-complaint-misbehaving-woman-journalist"
published_at: "2023-10-28T10:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c913c0ad6f_sureshgopi.jpg"
keywords: []
---

# #sureshgopi | സോറി പറയാൻ ഞാൻ പല തവണ വിളിച്ചിട്ടും എടുത്തിട്ടില്ല, അച്ഛൻ എന്ന നിലയിൽ മാപ്പുപറയും; പ്രതികരണവുമായി സുരേഷ് ഗോപി

> **Lead Summary:** **മാ**ധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരണവുമായി ചലച്ചിത്രതാരം സുരേഷ് ഗോപി. മാപ്പുപറയാൻ തയാറെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

## Article Content

**മാ**ധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരണവുമായി ചലച്ചിത്രതാരം സുരേഷ് ഗോപി. മാപ്പുപറയാൻ തയാറെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

വഴി മുടക്കി നിന്നപ്പോൾ വശത്തേക്ക് മാറ്റിപ്പോകാൻ ശ്രമിച്ചതെന്നു വിശദീകരിച്ച അദ്ദേഹം, ഇങ്ങനെയെങ്കിൽ ഇനി മാധ്യമങ്ങളുടെ മുന്നിലെത്തില്ലെന്നും പറഞ്ഞു.

‘എനിക്ക് അങ്ങനെയൊരു തെറ്റായ ഉദ്ദേശ്യവുമില്ല. സോറി പറയാൻ ഞാൻ പല തവണ വിളിച്ചിട്ടും എടുത്തിട്ടില്ല. ഇന്നു നിയമനടപടി എന്നു പറയുമ്പോൾ ഞാൻ എന്തുപറയാനാണ്. എന്റെ വഴിമുടക്കിയാണ് നിന്നത്. സൈഡിലേക്ക് മാറ്റി പോകാൻ തുടങ്ങുകയായിരുന്നു.

എനിക്കു പോകാൻ പറ്റുന്നില്ല. വീണ്ടും ചോദ്യം വരുന്നു. അങ്ങനെയാണെങ്കിൽ ഇനി മാധ്യമങ്ങളെ കാണില്ല. മാപ്പു പറയാം. ഞാൻ ഒരച്ഛനായി മാപ്പുപറയും. ഞാൻ ഒരച്ഛനായി മാത്രമേ പെരുമാറിയിട്ടുള്ളൂ. അച്ഛൻ എന്ന നിലയ്ക്കു തന്നെ മാപ്പുപറയും.

എന്റെ മകളെ പേലെയാണ് കണ്ടത്. മൂന്നു പെൺകുട്ടികളുള്ള ആളാണ് ഞാൻ. പൊതുസ്ഥലത്ത് ഞാൻ അങ്ങനെ പെരുമാറുമോ?’– അദ്ദേഹം ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/157534/sureshgopi-reaction-complaint-misbehaving-woman-journalist)