---
title: "#AmalaPaul  |  ജീവിച്ചിരിക്കുമ്പോഴേ മരിച്ച അവസ്ഥ,അന്നത് സംഭവിച്ചില്ലെങ്കിൽ; തുറന്ന് പറഞ്ഞ് അമല പോൾ"
english_title: "#stage #death #while #alive #unless #happens #AmalaPaul #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/157514/stage-death-while-alive-unless-happens-amalapaul-openup"
published_at: "2023-10-28T08:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c796911e1e_amala_1.jpg"
keywords: []
---

# #AmalaPaul  |  ജീവിച്ചിരിക്കുമ്പോഴേ മരിച്ച അവസ്ഥ,അന്നത് സംഭവിച്ചില്ലെങ്കിൽ; തുറന്ന് പറഞ്ഞ് അമല പോൾ

> **Lead Summary:** ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് ക‌ടക്കാനിരിക്കുകയാണ് നടി അമല പോൾ. രണ്ടാം വിവാഹത്തിനൊരുങ്ങുന്നെന്ന് കഴിഞ്ഞ ദിവസമാണ് നടി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത് . ജ​ഗത് ദേശായിയാണ് അമലയുടെ പങ്കാളി. ജീവിതത്തിലെ വിഷമഘട്ടങ്ങൾ തന്റെ അഭിനയത്തെ സ്വാധീനിച്ചതിനെക്കുറിച്ച് അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രഞ്ജിഷ് ഹി സഹി എന്ന സീരീസിൽ ഞാൻ ചെയ്ത കഥാപാത്രം മെന്റലി അൺസ്റ്റേബിൾ ആണ്. ആ സമയത്ത് അച്ഛൻ അവസാന നാളുകളിലാണ്.

## Article Content

ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് ക‌ടക്കാനിരിക്കുകയാണ് നടി അമല പോൾ. രണ്ടാം വിവാഹത്തിനൊരുങ്ങുന്നെന്ന് കഴിഞ്ഞ ദിവസമാണ് നടി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത് . ജ​ഗത് ദേശായിയാണ് അമലയുടെ പങ്കാളി. ജീവിതത്തിലെ വിഷമഘട്ടങ്ങൾ തന്റെ അഭിനയത്തെ സ്വാധീനിച്ചതിനെക്കുറിച്ച് അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രഞ്ജിഷ് ഹി സഹി എന്ന സീരീസിൽ ഞാൻ ചെയ്ത കഥാപാത്രം മെന്റലി അൺസ്റ്റേബിൾ ആണ്. ആ സമയത്ത് അച്ഛൻ അവസാന നാളുകളിലാണ്.

ഈ കഥാപാത്രം ഞാൻ പെർഫോം ചെയ്യുമ്പോൾ ഈ ഇമോഷനുകൾ പൂർണമായും ചാനലൈസ് ചെയ്യാൻ പറ്റി. ആ സമയത്ത് എനിക്കാ പ്രൊജക്ടില്ലെങ്കിൽ എന്റെ മാനസിക നില എങ്ങനെയായിരിക്കുമെന്ന് പോലും അറിയില്ല. മൂന്ന് നാല് മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കും. ജിമ്മിൽ പോകും. കരിയറിലെ തിരക്കേറിയ സമയത്ത് താൻ സന്തോഷവതിയായിരുന്നില്ലെന്നും അമല പോൾ തുറന്ന് പറഞ്ഞു. ഞാൻ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടുകയായിരുന്നു. എന്റെ വിജയങ്ങൾ ആഘോഷിച്ചില്ല.

ഞാൻ വേറെയെവിടെയോ ആയിരുന്നു. മൈനയ്ക്ക് ശേഷമാണ് എന്നിൽ ഈ മാറ്റങ്ങൾ വന്നത്. പുറത്ത് നിന്നുള്ള കണ്ടീഷനിം​ഗും പ്രഷറുമായിരുന്നു കാരണം. ഞാനതിന് കീഴടങ്ങുകയും ചെയ്തു. എന്റെ പ്രശ്നമാണ്. വളരെ നല്ല കുട്ടിക്കാലവും മറ്റുമായിരുന്നെങ്കിലോ മെന്ററായി ആരെങ്കിലും ഉണ്ടായിരുന്നെങ്കിലോ ഞാനത് ഹാൻഡിൽ ചെയ്തേനെ. ഞാൻ ആരോ​ഗ്യകരമായ മാനസികാവസ്ഥയിൽ ആയിരുന്നില്ല. അതിനാൽ പരാജയങ്ങൾ എന്നെ കൂടുതൽ ബാധിച്ചു. സമാധാനം ഉണ്ടായിരുന്നില്ല.

2020 ൽ ലോക്ഡൗൺ വന്നതിന് ശേഷം ജീവിതത്തിൽ ആദ്യമായി എവിടെയും പോകാനില്ല. ഫ്ലെെറ്റുകളില്ല, ഷൂ‌ട്ടിം​ഗില്ല, സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടേണ്ട ആവശ്യമില്ല. എനിക്കായി ഒരുപാട് സമയം ലഭിച്ചു. വീണ് പോയെന്നും ഇതിൽ നിന്ന് പുറത്ത് വരാൻ എനിക്ക് മാത്രമേ പറ്റൂയെന്നും എനിക്കപ്പോൾ മനസിലായി . ഇനി എന്നിൽ നിന്നും ഒളിച്ചോടില്ല, ആരാണ് എന്നിലെ ഈ വ്യക്തിയെന്ന് മനസിലാക്കാൻ തീരുമാനിച്ചു. ജീവിച്ചിരിക്കുമ്പോഴേ മരിച്ച് വീണ്ടും ജനിക്കാൻ പറ്റുമോ. ഞാനതിലൂടെ ക‌ടന്ന് പോയിട്ടുണ്ട്. വഞ്ചിക്കപ്പെട്ടെന്ന് ഞാൻ പറഞ്ഞാലും അതിന് കാരണമായത് എന്റെ മനസാണ്. അതിൽ ആരെയും കുറ്റപ്പെടുത്തില്ലെന്നും അമല പോൾ അന്ന് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/157514/stage-death-while-alive-unless-happens-amalapaul-openup)