---
title: "#hareeshperadi | ഇഷ്ടകേട് പ്രകടിപ്പിച്ചിട്ടും വീണ്ടും തോളിൽ കയറി പിടിച്ചത് ശരിയായില്ല, സുരേഷ് ഗോപി മാപ്പ് പറയണം; വിമർശനവുമായി ഹരീഷ് പേരടി"
english_title: "#hareeshperadi #fb #post #sureshgopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157505/hareeshperadi-fb-post-sureshgopi"
published_at: "2023-10-28T07:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c69d4b2efd_hareesh.jpg"
keywords: []
---

# #hareeshperadi | ഇഷ്ടകേട് പ്രകടിപ്പിച്ചിട്ടും വീണ്ടും തോളിൽ കയറി പിടിച്ചത് ശരിയായില്ല, സുരേഷ് ഗോപി മാപ്പ് പറയണം; വിമർശനവുമായി ഹരീഷ് പേരടി

> **Lead Summary:** **ചോ**ദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ കയറി പിടിച്ച നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. സുരേഷ് ഗോപി ആ കുട്ടിയോട് മാപ്പ് പറയണം എന്നാണ് ഹരീഷ് പേരടി പറയുന്നത്. ഇഷ്ടകേട് പരസ്യമായി പ്രകടിപ്പിച്ചിട്ടും വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല എന്നും ഹരീഷ് പറഞ്ഞു.

## Article Content

**ചോ**ദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ കയറി പിടിച്ച നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. സുരേഷ് ഗോപി ആ കുട്ടിയോട് മാപ്പ് പറയണം എന്നാണ് ഹരീഷ് പേരടി പറയുന്നത്. ഇഷ്ടകേട് പരസ്യമായി പ്രകടിപ്പിച്ചിട്ടും വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല എന്നും ഹരീഷ് പറഞ്ഞു.

**സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ഹരീഷിന്റെ വിമർശനം:-****

സുരേഷ് ഗോപി ചേട്ടാ…അറിയാതെയാണെങ്കിൽ..ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്ടകേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു… വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല…

അപ്പോളും ആ പെൺകുട്ടി കൈ തട്ടിമാറ്റി… മകളെപോലെയാണെങ്കിൽ…മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രിയമായി ശരിയാണ്…ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ…
**

### Related Links & Sources
- [Original Story Source](https://moviemax.in/news/157505/hareeshperadi-fb-post-sureshgopi)