ആറ് വർഷത്തിന് ശേഷം പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ മ്യൂസിക് റിയാലിറ്റി ഷോ 'സ്റ്റാർ സിംഗർ' വീണ്ടുമെത്തുന്നു

ആറ് വർഷത്തിന് ശേഷം പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ മ്യൂസിക് റിയാലിറ്റി ഷോ 'സ്റ്റാർ സിംഗർ'  വീണ്ടുമെത്തുന്നു
Oct 4, 2021 09:49 PM | By Truevision Admin

 സംഗീത പ്രേമികള്‍ക്ക് എക്കാലവും പാട്ടിന്റെ പാലാഴി സമ്മാനിച്ച , മലയാള ടെലിവിഷൻ രംഗത്ത് ചരിത്രം കുറിച്ച, ഏഷ്യാനെറ്റിന്‍റെ മ്യൂസിക് റിയാലിറ്റി ഷോ 'സ്റ്റാർ സിംഗർ' ആറ് വർഷത്തിന് ശേഷം പുതിയ സീസണുമായി എത്തുന്നു.

ഡിസംബർ അവസാനത്തോടെ പ്രേക്ഷകർക്ക് മുമ്പിലെത്തുന്ന ഷോയിൽ പല മേഖലകളിൽ നിന്നായി നിരവധി ഗായകർ പങ്കെടുക്കും. പുതിയ സീസണിന്‍റെ കര്‍ട്ടന്‍ റെയ്സര്‍ എന്ന നിലയില്‍ ഷോയുടെ മുൻ വിജയികളെ അവതരിപ്പിക്കുന്ന ടീസർ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.


സംഗീത സംവിധായകനും ആദ്യ സീസണിലെ വിജയിയുമായ അരുൺ രാജ് മുതൽ പിന്നണി ഗായകനും സീസൺ രണ്ട് വിജയിയുമായ നജിം അർഷാദ് അടക്കമുള്ള മുൻ വിജയികൾ ഒത്തു ചേരുന്നതായിരുന്നു ടീസർ വീഡിയോ.

ഉടൻ പുതിയ സീസൺ ആരംഭിക്കുമെന്ന് വീഡിയോയിൽ നജീമാണ് പ്രഖ്യാപിച്ചത്. 'സ്റ്റാർ സിംഗറിന്‍റെ' ഓരോ സീസണും പ്രിയപ്പെട്ട ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണെന്ന് അരുൺ പറയുന്നു.

ഇരുവര്‍ക്കുമൊപ്പം സീസൺ-4 വിജയി ജോബി ജോൺ, മെറിൻ ഗ്രിഗറി (സീസൺ 6), മാളവിക (സീസൺ 7), സീസൺ-3ൽ നിന്ന് സോണിയ ആമോദ്, വിവേകാനന്ദ് എന്നിവരും പാട്ടുകളുമായി എത്തി. എക്കാലത്തെയും ഹിറ്റ് റിയാലിറ്റി ഷോയുടെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് സംഗീത പ്രേമികളും

Asianet's music reality show 'Star Singer' is coming with a new season after six years

Next TV

Related Stories
#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി

May 5, 2024 04:22 PM

#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി

കഴിഞ്ഞ ദിവസം വരെയും അങ്ങനെ ആയിരുന്നു. എന്നാൽ ഇന്നലെ ​ഗബ്രി ബി​ഗ് ബോസിൽ നിന്നും എവിക്ട്...

Read More >>
#jasmin |'നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന സമയം നിങ്ങളുടെ ജീവിതത്തിൽ വരും'; അഫ്സലിന്റെ കുറിപ്പ്!

May 5, 2024 04:22 PM

#jasmin |'നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന സമയം നിങ്ങളുടെ ജീവിതത്തിൽ വരും'; അഫ്സലിന്റെ കുറിപ്പ്!

മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടും ​ഗബ്രിയുമായി പലപ്പോഴും അതിരുവിട്ടുള്ള പെരുമാറ്റം ജാസ്മിൻ...

Read More >>
#gabri |പ്രണയമൊന്നും അല്ല ചേട്ടാ.., ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല; നാട്ടിലെത്തിയ ​ഗബ്രി പറയുന്നു

May 5, 2024 01:22 PM

#gabri |പ്രണയമൊന്നും അല്ല ചേട്ടാ.., ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല; നാട്ടിലെത്തിയ ​ഗബ്രി പറയുന്നു

പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ​ഗബ്രിയ്ക്ക് ബി​ഗ് ബോസിൽ നിന്നും പുറത്താകേണ്ടി വന്നത്....

Read More >>
#BiggBoss |ഞങ്ങളുടെ ബന്ധം ദൈവ നിശ്ചയം, അവളിനി കാട്ടുതീയാകും, എനിക്കവളെ വിശ്വാസമാണ്; ജാസ്മിനെ കുറിച്ച് ​ഗബ്രി

May 5, 2024 08:22 AM

#BiggBoss |ഞങ്ങളുടെ ബന്ധം ദൈവ നിശ്ചയം, അവളിനി കാട്ടുതീയാകും, എനിക്കവളെ വിശ്വാസമാണ്; ജാസ്മിനെ കുറിച്ച് ​ഗബ്രി

ജാസ്മിനൊപ്പം കൈപിടിച്ചിരിക്കുമ്പോൾ കിട്ടുന്നൊരു ബലം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്....

Read More >>
#abhishekjayadeep | എന്നും നിന്നോടൊപ്പം..; അഭിഷേകിന്റെ സെക്ഷ്വാലിറ്റി അം​ഗീകരിച്ച് അച്ഛൻ, മനംനിറഞ്ഞ് ബി​ഗ് ബോസ് താരം

May 4, 2024 07:34 PM

#abhishekjayadeep | എന്നും നിന്നോടൊപ്പം..; അഭിഷേകിന്റെ സെക്ഷ്വാലിറ്റി അം​ഗീകരിച്ച് അച്ഛൻ, മനംനിറഞ്ഞ് ബി​ഗ് ബോസ് താരം

അക്കൂട്ടത്തിൽ പ്രധാനിയാണ് അഭിഷേക് ജയ്ദീപ്. ഇപ്പോൾ പുറത്തു പോകേണ്ടിയിരുന്നില്ല എന്ന് പ്രേക്ഷകർ പറഞ്ഞ വൈൽഡ് കാർഡ് എൻട്രിയായിരുന്നു...

Read More >>
Top Stories










News Roundup