---
title: "#ArjunSarja | അര്‍ജുന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയാവുന്നു"
english_title: "#ArjunSarja #Daughter #Aishwarya #gets #married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157475/arjunsarja-daughter-aishwarya-gets-married"
published_at: "2023-10-27T23:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c0501e5723_movi.jpg"
keywords: []
---

# #ArjunSarja | അര്‍ജുന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയാവുന്നു

> **Lead Summary:** ** അ**ര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാവുകയാണ്. നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്‍. വധൂവരന്മാര്‍ക്കൊപ്പമുള്ള അര്‍ജുന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

## Article Content

** അ**ര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാവുകയാണ്. നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്‍. വധൂവരന്മാര്‍ക്കൊപ്പമുള്ള അര്‍ജുന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നിരവധി പേരാണ് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. 2024 ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

2013 ല്‍ പുറത്തെത്തിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 2018 ല്‍ അര്‍ജുന്‍ തന്നെ നായകനായ പ്രേമ ബരഹ എന്ന കന്നഡ/ തമിഴ് ചിത്രത്തിലാണ് ഐശ്വര്യ പിന്നീട് അഭിനയിച്ചത്. അതേസമയം അധഗപ്പട്ടത് മഗജനഞ്ജലയ് എന്ന ചിത്രത്തിലൂടെ 2017 ലാണ് ഉമാപതി രാമയ്യ സിനിമയിലേക്ക് എത്തിയത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

അച്ഛന്മാരുടെ പാത പിന്തുടര്‍ന്ന് ഐശ്വര്യയും ഉമാപതിയും നേരത്തെ സിനിമകളില്‍ അഭിനയിച്ചെങ്കിലും ഇരുവര്‍ക്കും സിനിമയില്‍ കാര്യമായ ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടില്ല.ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157475/arjunsarja-daughter-aishwarya-gets-married)