---
title: "#malaikaarora | മലൈകയുടെ കാലില്‍ ചോര കല്ലിച്ച പാട്! പരുക്കിന് പിന്നില്‍ അര്‍ജുന്‍ കപൂര്‍? വൈറലായി വീഡിയോ "
english_title: "#big #black #spot #malaika #aroras #leg #makes #fans #curious"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157460/big-black-spot-malaika-aroras-leg-makes-fans-curious"
published_at: "2023-10-27T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653be34192298_malaika.jpg"
keywords: []
---

# #malaikaarora | മലൈകയുടെ കാലില്‍ ചോര കല്ലിച്ച പാട്! പരുക്കിന് പിന്നില്‍ അര്‍ജുന്‍ കപൂര്‍? വൈറലായി വീഡിയോ 

> **Lead Summary:** **ബോ**ളിവുഡിലെ മുന്‍നിര താരമാണ് മലൈക അറോറ. ബോളിവുഡ് റോയല്‍റ്റികളില്‍ ഒരാളാള്‍. സ്‌ക്രീനില്‍ കഥാപാത്രങ്ങളായി മലൈകയെ അധികം കണ്ടിട്ടില്ലെങ്കിലും ഡാന്‍സിന്റെ കാര്യത്തില്‍ മലൈക പുലിയാണ്. ഐറ്റം സോംഗുകളിലൂടെയാണ് മലൈക താരമാകുന്നത്. ഛയ്യ ഛയ്യ മുതല്‍ ആരാധകരെ ഇളക്കി മറിച്ച നിരവധി പാട്ടുകള്‍ക്ക് മലൈക ചുവടുവച്ചിട്ടുണ്ട്.

## Article Content

**ബോ**ളിവുഡിലെ മുന്‍നിര താരമാണ് മലൈക അറോറ. ബോളിവുഡ് റോയല്‍റ്റികളില്‍ ഒരാളാള്‍. സ്‌ക്രീനില്‍ കഥാപാത്രങ്ങളായി മലൈകയെ അധികം കണ്ടിട്ടില്ലെങ്കിലും ഡാന്‍സിന്റെ കാര്യത്തില്‍ മലൈക പുലിയാണ്. ഐറ്റം സോംഗുകളിലൂടെയാണ് മലൈക താരമാകുന്നത്. ഛയ്യ ഛയ്യ മുതല്‍ ആരാധകരെ ഇളക്കി മറിച്ച നിരവധി പാട്ടുകള്‍ക്ക് മലൈക ചുവടുവച്ചിട്ടുണ്ട്.

ഡാന്‍സ് റിയാലിറ്റി ഷോകളിലും മറ്റും വിധികര്‍ത്താവായി ടെലിവിഷന്‍ രംഗത്തും നിറഞ്ഞു നില്‍ക്കുകയാണ് മലൈക. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആരാധകരുടെ പ്രിയതാരം. ഈ പ്രായത്തിലും യുവതാരങ്ങളെ പോലും ഫിറ്റ്‌നസിലും സൗന്ദര്യത്തിലും മലൈക പിന്നിലാക്കും. മലൈകയുടെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. 

ഇപ്പോഴിതാ മലൈകയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പക്ഷെ ഇത്തവണ വീഡിയോ കയ്യടികളോ ട്രോളുകളോ അല്ല നേരിടുന്നത്. മറിച്ച് ആരാധകരില്‍ ആശങ്കയും പേടിയുമൊക്കെ ജനിപ്പിക്കുന്നതാണ് വൈറലാകുന്ന വീഡിയോ. ജിമ്മിലേക്ക് വരുന്ന മലൈകയുടെ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ മലൈകയുടെ വലത്തേ തുടയില്‍ ചോരകല്ലിച്ചതിന്റെ വലിയ പാട് കാണുന്നുണ്ട്. ഇതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. 

താരത്തിന് എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ആരാധകരുടെ ആശങ്കയാണ് കമന്റില്‍ നിറയെ. വീഴുകയോ മറ്റോ മൂലമുണ്ടായ പരുക്കാണിതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ മലൈകയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല എന്നത് ആരാധകര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. താരം ഇതുവരേയും തന്റെ പരുക്കിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം ഈ അവസരത്തിലും ചിലര്‍ മോശം പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. പരുക്കേറ്റ താരത്തിന് വേഗം സുഖപ്പെടട്ടെ എന്ന് ആരാധകര്‍ ആശംസിക്കുമ്പോള്‍ ട്രോളന്മാര്‍ താരത്തെ പരിഹസിക്കാന്‍ ശ്രമിക്കുന്നുണ്ട്. പരുക്കിന് പിന്നില്‍ അര്‍ജുന്‍ കപൂര്‍ ആണെന്ന് വരെ ചിലര്‍ പറയുന്നുണ്ട്. ഇങ്ങനെയുള്ള സമയത്തെങ്കിലും കാല് കാണിക്കാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചുകൂടേ എന്ന് ചോദിക്കുന്ന സദാചാരവാദികളുമുണ്ട്. 

അതേസമയം ഈയ്യടുത്ത് മലൈകയും അര്‍ജുന്‍ കപൂറും പിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അര്‍ജുന്‍ മലൈകയില്ലാതെ യാത്ര പോയതും മറ്റുമാണ് ഇതിന്റെ ഉറവിടം. നടി കുശ കപിലും അര്‍ജുനും തമ്മില്‍ അടുപ്പത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയെ ഒന്നാകെ ഇളക്കി മറിച്ചതായിരുന്നു ഈ സംഭവം. എന്തായാലും അധികം വൈകാതെ ഈ വാര്‍ത്തകള്‍ കെട്ടടങ്ങി. മലൈകയും അര്‍ജുനും ഒരുമിച്ചുള്ള ഡിന്നര്‍ നൈറ്റിന്റെ ചിത്രം പങ്കുവച്ചതോടെയാണ് വാര്‍ത്തകള്‍ കെട്ടടങ്ങുന്നത്. 

കഴിഞ്ഞ ദിവസം മലൈകയുടെ പിറന്നാള്‍ ദിവസം അര്‍ജുന്‍ കപൂര്‍ പങ്കുവച്ച പോസ്റ്റും വൈറലായി മാറിയിരുന്നു. ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് മലൈകയും അര്‍ജുനും. പ്രണയത്തിന് പ്രായമൊരു തടസമല്ലെന്ന് തെളിയിച്ചു തന്നവര്‍. നേരത്തെ നടന്‍ അര്‍ബ്ബാസ് ഖാനും മലൈകയും വിവാഹിതരായുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/157460/big-black-spot-malaika-aroras-leg-makes-fans-curious)