---
title: "#SureshGopi | ഇന്ദ്രൻസിന് കിട്ടിയ നാഷണൽ അവാർഡിൽ ഞാൻ തൃപ്തനല്ല, പക്ഷെ അയാൾ സാറ്റിഫൈഡ് ആവും - സുരേഷ് ഗോപി"
english_title: "#Actor #SureshGopi #said #he #not #satisfied #NationalAward #received #Indrans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/157333/actor-sureshgopi-said-he-not-satisfied-nationalaward-received-indrans"
published_at: "2023-10-27T13:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b719238a77_sureshgopi.jpg"
keywords: []
---

# #SureshGopi | ഇന്ദ്രൻസിന് കിട്ടിയ നാഷണൽ അവാർഡിൽ ഞാൻ തൃപ്തനല്ല, പക്ഷെ അയാൾ സാറ്റിഫൈഡ് ആവും - സുരേഷ് ഗോപി

> **Lead Summary:** മലയാളത്തിൽ നിരവധി കോമഡി വേഷങ്ങളിലൂടെ തിളങ്ങി പിന്നീട് സ്വഭാവ നടനായി പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടനാണ് ഇന്ദ്രൻസ്. ‘ഹോം’ എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു.

## Article Content

മലയാളത്തിൽ നിരവധി കോമഡി വേഷങ്ങളിലൂടെ തിളങ്ങി പിന്നീട് സ്വഭാവ നടനായി പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടനാണ് ഇന്ദ്രൻസ്. ‘ഹോം’ എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു.

ഇപ്പോഴിതാ ഇന്ദ്രൻസിന് ലഭിച്ച ഈ നാഷണൽ അവാർഡിൽ താൻ തൃപ്തനല്ലെന്ന് പറഞ്ഞിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അപ്പോത്തിക്കിരി എന്ന സിനിമയിലും സുരേഷ് ഗോപിയും ഇന്ദ്രൻസും ഒരുമിച്ച് അഭിനയിച്ചിരുന്നു.

> “എന്റെ കൂടെ ഇന്ദ്രൻസ് ഒരുപാട് സിനിമകളിൽ കോമാളി വേഷങ്ങളൊക്കെ ചെയ്തു കണ്ടിട്ടുണ്ട്. ‘മൊണോട്ടണി’ ഒരിക്കലും ഫീൽ ചെയ്തിട്ടില്ലാത്ത ഒരു നടനാണ് ഇന്ദ്രൻസ്.

അപ്പോത്തിക്കിരി എന്ന സിനിമയിൽ ഞാൻ കണ്ട എക്സലന്റ് ആക്ടർ ഇന്ദ്രൻസ് ആണ്. അന്ന് ശരിക്കും ഇന്ദ്രൻസിന് നാഷണൽ അവാർഡ് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അത് കഴിഞ്ഞ് ഒരുപാട് സിനിമകളിൽ എനിക്ക് തോന്നിയിരുന്നു ഒരു നാഷണൽ അവാർഡ് എന്തായാലും കിട്ടുമെന്ന് .

ഹോം സിനിമയുടെ അഭിനയത്തിന് ഞാൻ അങ്ങോട്ട് വിളിച്ച് പറഞ്ഞതാണ്, ആ സിനിമയിൽ അവാർഡ് കിട്ടുമെന്ന്. പക്ഷേ ഈ നാഷണൽ അവാർഡിൽ ഞാൻ തൃപ്തനല്ല, എനിക്കത് തൃപ്തികരമല്ല.

പക്ഷെ അയാൾ സാറ്റിഫൈഡ് ആവും. കാരണം അദ്ദേഹം ഇതിലും വലുത് അർഹിക്കുന്നുണ്ട്. അത്രയ്ക്ക് എസൻസ് ഉള്ള നടനാണ് ഇന്ദ്രൻസ്” മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157333/actor-sureshgopi-said-he-not-satisfied-nationalaward-received-indrans)