---
title: "#KH234 | സൂപ്പർ കോംബോ വീണ്ടും, കെഎച്ച് 234; നവംബർ 7ന് വൻ സർപ്രൈസ് "
english_title: "#Super #combo #again #KH234 #big #surprise #November7"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157331/super-combo-again-kh234-big-surprise-november7"
published_at: "2023-10-27T13:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b70547214d_manirathnam.jpg"
keywords: []
---

# #KH234 | സൂപ്പർ കോംബോ വീണ്ടും, കെഎച്ച് 234; നവംബർ 7ന് വൻ സർപ്രൈസ് 

> **Lead Summary:** **[ പ്രേ**ക്ഷകർ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന ചില സംവിധായക- താര കോമ്പിനേഷനുകൾ ഉണ്ട്. അത്തരത്തിലുള്ള ഒരു കൂട്ടുകെട്ട് ആണ് മണി രത്നം- കമൽ ഹാസൻ. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനിൽ ഇതുവരെ എത്തിയിട്ടുള്ളൂ.

## Article Content

**[ പ്രേ**ക്ഷകർ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന ചില സംവിധായക- താര കോമ്പിനേഷനുകൾ ഉണ്ട്. അത്തരത്തിലുള്ള ഒരു കൂട്ടുകെട്ട് ആണ് മണി രത്നം- കമൽ ഹാസൻ. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനിൽ ഇതുവരെ എത്തിയിട്ടുള്ളൂ.

പക്ഷേ അത് മതി ആ കൂട്ടുകെട്ട് വീണ്ടും സംഭവിക്കണമെന്ന് ഒരു പ്രേക്ഷകന് ആഗ്രഹിക്കാൻ. 1987 ൽ പുറത്തെത്തിയ നായകനാണ് ആ ചിത്രം. 36 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കഴിഞ്ഞ വർഷമാണ് പ്രഖ്യാപിക്കപ്പെട്ടത്.

ഇപ്പോഴിതാ ആ ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചതായാണ് വിവരം. വലിയ താര നിരയാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് വിവരം.

ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൻറെ വലിയ രീതിയിലുള്ള പ്രമോഷൂട്ടാണ് ആരംഭിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങൾ പറയുന്നത്.

കമൽ ഹാസൻറെ കരിയറിലെ 234-ാം ചിത്രമാണ് മണി രത്നവുമായി ചേർന്ന് ചെയ്യുന്നത്. അതിനാൽ ഈ ചിത്രത്തിന് താൽക്കാലിക ടൈറ്റിൽ കെഎച്ച് 234 എന്നാണ്.

രാജ്‍ കമൽ ഫിലിംസ് ഇൻറർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്നം, ജി മഹേന്ദ്രൻ, ശിവ അനന്ദ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.

റെഡ് ജൈൻറ് മൂവിസും നിർമ്മാണ പങ്കാളികളാണ്. കെഎച്ച് 234 സെലിബ്രേറ്റിംഗ് പവർ ഹൌസസ് ഓഫ് ഇന്ത്യൻ സിനിമ എന്നാണ് ഈ ചിത്രത്തിന് നിലവിൽ നൽകിയിരിക്കുന്ന വിശേഷണം.

ചിത്രത്തിൻറെ ഇപ്പോ ഷൂട്ട് ചെയ്യുന്ന പ്രമോ വീഡിയോ കമലിൻറെ ജന്മദിനമായ നവംബർ 7 ന് റിലീസ് ചെയ്യും എന്നാണ് വിവരം.

അതേ സമയം നാഗ് അശ്വിൻറെ സംവിധാനത്തിൽ പ്രഭാസ് നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം കൽകി 2898 എഡി, തുനിവിന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, ഷങ്കറിൻറെ ഇന്ത്യൻ 2 എന്നിവയാണ് കമൽ ഹാസൻറേതായി പുറത്തെത്താനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/157331/super-combo-again-kh234-big-surprise-november7)