തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. മലയാളത്തിൽ നിന്നും കരിയർ ആരംഭിച്ച് പിന്നീട് തമിഴകത്തേക്ക് പോയ നയൻതാര കരിയറിനൊപ്പം സ്വന്തം കുടുംബ ജീവിതവും തമിഴ്നാട്ടിൽ തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. ഉയിർ ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയാണ് നടി ഇന്ന്. ജീവിതത്തിലും കരിയറിലും എടുക്കുന്ന തീരുമാനങ്ങളിൽ എന്നും വ്യത്യസ്തയാണ് നയൻതാര.
എല്ലാത്തിനും കൂട്ടായി വിഘ്‌നേശ് ശിവനും ഒപ്പമുണ്ട്. കഠിനാധ്വാനം കൊണ്ട് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി എടുക്കുന്നവരാണ് നയൻതാരയും വിഘ്‌നേശും. സിനിമയോ ബിസിനസോ ജീവിതമോ എന്ത് തന്നെ ആയാലും, മനസ്സിൽ ഉറപ്പിച്ചാൽ അത് നേടാതെ ഇവർ പിന്മാറാറില്ല. അടുത്തിടെ രണ്ടു പുതിയ ബിസിനസുകളാണ് നയൻതാര ആരംഭിച്ചിരിക്കുന്നത്. അതേസമയം വിക്കിയുടെ ഏറ്റവും വലിയ ഒരാഗ്രഹം ഇതുവരെ സാധിക്കപ്പെട്ടിട്ടില്ല.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിഘ്‌നേശ് ശിവൻ അങ്ങനെയൊരു ആഗ്രഹം കൂടിയുണ്ട് എന്ന് ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ഇങ്ങനെയൊരു ആഗ്രഹം നേടാൻ വൈകുന്നതിന് കാരണം എന്താണ് എന്നാണ് ആരാധകർ ആശ്ചര്യപ്പെടുന്നത്. ഒരു നിർമാണ കമ്പനിയും, മൂന്ന് ഉൽപ്പന്നങ്ങളുടെ ബിസിനസുമാണ് വിക്കിയും നയൻതാരയും ചേർന്ന് ഇപ്പോൾ തുടങ്ങിയത്. എന്നാൽ ബിസിനസ്സോ സിനിമയോ ഒന്നുമല്ല വിഘ്‌നേശ് ശിവന്റെ ഇനിയും സാധ്യമാകാത്ത ആഗ്രഹം,
ഒരു വസ്തു സ്വന്തമാക്കണം എന്നതാണ്. അതിന്റെ ചിത്രമാണ് വിക്കി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തതും. പത്തെക് ഫിലിപ് എന്ന സ്വിസ്സ് ബ്രാൻഡിന്റെ വാച്ചാണ് വിക്കിയുടെ സ്വപ്നം. ഒരു പത്തെക് ഫിലിപ് സെക്കന്ററി വാച്ച് വാങ്ങണമെങ്കിൽ, അഞ്ചു കോടി രൂപ വരെ ചെലവാക്കണം എന്നാണ് വിവരം. 7,257 - 600,905 ഡോളർ വരെയാണ് സെക്കന്ററി മാർക്കറ്റിലെ നിരക്ക്. കാത്തുവാക്കുള രണ്ടു കാതൽ ആണ് വിഘ്‌നേശ് അവസാനം സംവിധാനം ചെയ്ത ചിത്രം. പ്രദീപ് രംഗനാഥന് ഒപ്പം ചെയ്യുന്ന ചിത്രം അണിയറയിലുണ്ട്.
Content Highlight: #greatest #desire #Waiting #make #happen #VigneshShivan #post #viral
































