---
title: "#Leo | വെറുതെയല്ല മാത്യുവിനെ ലിയോയിൽ വിളിച്ചത്; സംഭവം ഇറുക്ക്"
english_title: "#Mathew #called #Leo "
publisher: "moviemax.in"
canonical_url: "https://moviemax.in/news/157307/mathew-called-leo"
published_at: "2023-10-27T12:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b636d53155_leo.jpg"
keywords: []
---

# #Leo | വെറുതെയല്ല മാത്യുവിനെ ലിയോയിൽ വിളിച്ചത്; സംഭവം ഇറുക്ക്

> **Lead Summary:** **[ വി**ജയ് ചിത്രം ലിയോ കളക്ഷൻ റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ്. ഏറ്റവും അവസാനം വന്ന അപ്ഡേറ്റ് പ്രകാരം ഒരാഴ്ച പിന്നിട്ട ചിത്രം ആഗോള വ്യാപകമായി 461 കോടിയാണ് നേടിയിരിക്കുന്നത്.

## Article Content

**[ വി**ജയ് ചിത്രം ലിയോ കളക്ഷൻ റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ്. ഏറ്റവും അവസാനം വന്ന അപ്ഡേറ്റ് പ്രകാരം ഒരാഴ്ച പിന്നിട്ട ചിത്രം ആഗോള വ്യാപകമായി 461 കോടിയാണ് നേടിയിരിക്കുന്നത്.

വിജയ് ലോകേഷ് ഒന്നിച്ച രണ്ടാമത്തെ ചിത്രം എന്നതിനൊപ്പം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വിജയ് കൂടി എത്തുന്നു എന്നത് ചിത്രത്തിൻറെ കളക്ഷനെ ഏറെ സഹായിച്ചിട്ടുണ്ട്.

അതേ സമയം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രമാണ് ചർച്ചയാകുന്നത്. ചിത്രത്തിൽ ദളപതി വിജയിയുടെ ചെറുപ്പകാലത്തെ ചിത്രവും, ലിയോ സിനിമയിൽ വിജയിയുടെ മകനായി എത്തിയ മലയാളി താരം മാത്യുവിൻറെയും ചിത്രമാണ് ഉള്ളത്.

രണ്ട് ഫോട്ടോയും തമ്മിലുള്ള സാമ്യമാണ് സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തുന്നത്. ലോകേഷ് ചിത്രത്തിലെ പെർഫെക്ട് കാസ്റ്റിംഗ് എന്നാണ് ഈ ചിത്രം കണ്ടതിൽ പല ആരാധകരും പറയുന്നത്. വെറുതെയല്ല മാത്യുവിനെ ലിയോയിൽ വിളിച്ചത് എന്നാണ് പലരും പറയുന്നത്.

അതേ സമയം നേരത്തെ നൽകിയ അഭിമുഖങ്ങളിൽ തന്നെ ചിത്രത്തിലേക്ക് നേരിട്ട് വിളിക്കുകയായിരുന്നുവെന്ന് മാത്യു പറഞ്ഞിരുന്നു.

നേരത്തെ ലിയോ ഷൂട്ടിന് ശേഷം പല പടങ്ങളുടെയും പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ മാത്യു എത്തിയിരുന്നെങ്കിലും ഒരിക്കൽ പോലും ലിയോ സംബന്ധിച്ച കാര്യങ്ങൾ മാത്യു വെളിപ്പെടുത്തിയിരുന്നില്ല.

പിന്നീട് ഒരു അഭിമുഖത്തിൽ തൻറെ ചിത്രങ്ങൾ കണ്ട ശേഷമാണ് ലിയോയിലേക്ക് വിളിച്ചത് എന്നാണ് മാത്യു പറഞ്ഞത്. നേരിട്ടാണ് വിളിച്ചത് ആദ്യം ആരോ കളിയാക്കാൻ ചെയ്തതാണ് എന്നാണ് കരുതിയത്.

പിന്നെയാണ് ഒറിജിനൽ വിളിയാണെന്ന് മനസിലായത്. ഓഡിഷൻ ഒന്നും ഉണ്ടായിരുന്നില്ല ചിത്രത്തിലേക്ക്, തൻറെ ചിത്രങ്ങൾ കണ്ട ശേഷമാണ് ലിയോയിലേക്ക് വിളിച്ചത് എന്നാണ് പ്രൊഡക്ഷൻ ടീം പറഞ്ഞതെന്ന് മാത്യു പറയുന്നു.

അതേ സമയം ലിയോയ്ക്ക് കേരളത്തിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം ഇതിനോടകം 461 കോടിയോളം നേടി കഴിഞ്ഞു. അതും വെറും ഒരാഴ്ച കൊണ്ട്.

ഇത്തരത്തിൽ ലിയോ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്നതിനിടെ കേരള ബോക്സ് ഓഫീസിൽ മുന്നിലുള്ള തമിഴ് ചിത്രങ്ങളുടെ വിവരങ്ങൾ പുറത്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157307/mathew-called-leo)