---
title: "#leopardTobypufferfish | അത്യപൂർവ്വം; പുള്ളിപ്പുലി ടോബി പഫർ മത്സ്യത്തെ കണ്ടെത്തി "
english_title: "#extremely #leopardTobypufferfish #found"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157262/extremely-leopardtobypufferfish-found"
published_at: "2023-10-27T10:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b4557ae418_fish_final.jpg"
keywords: []
---

# #leopardTobypufferfish | അത്യപൂർവ്വം; പുള്ളിപ്പുലി ടോബി പഫർ മത്സ്യത്തെ കണ്ടെത്തി 

> **Lead Summary:** **[ ഇ**ന്ന് അക്വേറിയങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഏറെ വിലയുള്ള, അത്യപൂർവ്വ പുള്ളിപ്പുലി ടോബി മത്സ്യത്തെ ആദ്യമായി ഓസ്‌ട്രേലിയൻ തീരത്ത് കണ്ടെത്തി.

## Article Content

**[ ഇ**ന്ന് അക്വേറിയങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഏറെ വിലയുള്ള, അത്യപൂർവ്വ പുള്ളിപ്പുലി ടോബി മത്സ്യത്തെ ആദ്യമായി ഓസ്‌ട്രേലിയൻ തീരത്ത് കണ്ടെത്തി.

സാധാരണയായി ഇവയെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഗുവാം, മൈക്രോനേഷ്യ എന്നിവിടങ്ങളിലെ സമുദ്രാന്തർഭാഗങ്ങളിലാണ് കണ്ട് വരുന്നത്.

സമുദ്രത്തിൻറെ അടിത്തട്ടിൽ മാത്രം കണ്ടു വരുന്ന അത്യപൂർവ്വ മത്സ്യമാണ് പുള്ളിപ്പുലി ടോബി മത്സ്യം. ഓസ്ട്രേലിയയുടെ സമീപത്തെ കോറൽ സീ മറൈൻ പാർക്കിൽ നീന്തുകയായിരുന്ന ആഴക്കടൽ മുങ്ങൽ വിദഗ്ധനാണ് കാഴ്ച്ചയിൽ പുള്ളിപ്പുലിയുടെ പോലത്തെ പാടുകളുള്ള ചെറിയ വെളുത്ത മത്സ്യത്തെ കണ്ടെത്തിയത്.

ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്ക് അതോറിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്ന മാസ്റ്റർ റീഫ് ഗൈഡ്‌സാണ് ഈ അത്യപൂർവ്വ പുള്ളിപ്പുലി ടോബി പഫറിൻറെ മനോഹരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.

ഇതുവരെ തങ്ങൾ 1,100 ഓളം ആഴക്കടൽ നീന്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുപോലൊരു മത്സ്യത്തെ ആദ്യമായിട്ടാണ് കണ്ടെത്തിയതെന്നും masterreefguides എന്ന ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

> "ബോട്ടിൽ തിരിച്ചെത്തിയ കാതറിനും മിഷേലും പുസ്തകങ്ങളിലേക്ക് പോയി, മറ്റ് വിദഗ്ധരുമായി കൂടിയാലോചിക്കുകയും ഈ പുള്ളിപ്പുലി ടോബിയെ പവിഴക്കടലിൽ രേഖപ്പെടുത്തിയ ആദ്യത്തെ കാഴ്ചയാകാമെന്ന് കണ്ടെത്തി," മാസ്റ്റർ റീഫ് ഗൈഡ്സ് ഇൻസ്റ്റാഗ്രാമിൽ എഴുതുന്നു.

ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഗുവാം, മൈക്രോനേഷ്യ എന്നിവിടങ്ങളിലെ സമുദ്രാന്തർ ഭാഗങ്ങളിലാണ് ഇവയെ ഇതിന് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഓസ്ട്രേലിയൻ തീരത്ത് ഇവയുടെ ആദ്യ കാഴ്ചയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157262/extremely-leopardtobypufferfish-found)