---
title: "#khushi | ഖുഷിയുടെ ക്ലോസിംഗ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത് "
english_title: "#khushi's #closing #collection #report #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157236/khushis-closing-collection-report-out"
published_at: "2023-10-27T08:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b2c65b3bba_moveee.jpg"
keywords: []
---

# #khushi | ഖുഷിയുടെ ക്ലോസിംഗ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത് 

> **Lead Summary:** വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷി മികച്ച പ്രതികരണം നേടിയിരുന്നു. ഖുഷി ആഗോളതലത്തില്‍ നേടിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തായിരിക്കുകയാണ്.

## Article Content

വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷി മികച്ച പ്രതികരണം നേടിയിരുന്നു. ഖുഷി ആഗോളതലത്തില്‍ നേടിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തായിരിക്കുകയാണ്.

ഖുഷിയുടെ ക്ലോസിംഗ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടാണ് ടോളിവുഡ് ഡോട് കോം പുറത്തുവിട്ടിരിക്കുന്നത്. ഖുഷിക്ക് ആകെ നേടാനായത് 80.25 കോടി രൂപയാണ് എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഖുഷിയുടെ റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയത്. ഒക്ടോബര്‍ ഒന്നിന് നെറ്റ്‍ഫ്ലിക്സില്‍ സ്‍ട്രീമിംഗ് തുടങ്ങിയപ്പോഴും മികച്ച പ്രതികരണം നേടാനായിരുന്നു.

ഖുഷിയുടെ റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് 30 കോടി രൂപയ്‍ക്കാണ് നേടിയത് എന്നതാണ് വിജയ് ദേവെരകൊണ്ടയുടെയും സാമന്തയുടെയും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. സംവിധാനം ശിവ നിര്‍വാണയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/157236/khushis-closing-collection-report-out)